രാധാകൃഷ്ണനും സുരേന്ദ്രനും രംഗത്ത്; തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

രാധാകൃഷ്ണനും സുരേന്ദ്രനും രംഗത്ത്; തൃശ്ശൂര്‍ സീറ്റിനെ ചൊല്ലി ബിജെപിയില്‍ തര്‍ക്കം

തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ സീറ്റ് ആർക്കു നൽകണമെന്നതിനെ ചൊല്ലി ബിജെപിയിൽ തർക്കം. എ. എൻ. രാധാകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി പി.കെ കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രന് സീറ്റ് നൽകണമെന്ന ആവശ്യവുമായി വി. മുരളീധര വിഭാഗവും രംഗത്തുണ്ട്. ബിഡിജെഎസിന് കൊല്ലവും കോഴിക്കോടും നൽകിയാൽ മതിയെന്നും ബിജെപി യോഗത്തിൽ നേതാക്കൾ നിലപാടെടുത്തു. ബിജെപി സാധ്യത കൽപ്പിക്കുന്ന തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസർകോട് എന്നീ അഞ്ചു സീറ്റുകൾ സംബന്ധിച്ചാണ്തർക്കം മുറുകുന്നത്. ഇതിൽ ഏറ്റവും നിർണായകമാകുന്നത് തൃശ്ശൂർ സീറ്റാണ്. കഴിഞ്ഞ തവണ മണലൂരിൽ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചു എന്നതാണ് എ.എൻ രാധാകൃഷ്ണനുവേണ്ടി വാദിക്കുന്ന കൃഷ്ണദാസ് വിഭാഗം ചൂണ്ടിക്കാട്ടുന്നത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി. മുരളീധര പക്ഷവും ആവശ്യമുന്നയിക്കുന്നു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രൻ, പത്തനംതിട്ടയ്ക്കുവേണ്ടി എം. ടി. രമേശ് തുടങ്ങിയവരും രംഗത്തുണ്ട്. ആരെ നിർദേശിച്ചാലും ആർഎസ്എസ് സംസ്ഥാന ഘടകവും കേന്ദ്ര നേതൃത്വവുമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്ന കാര്യമാണ് സംസ്ഥാന അധ്യക്ഷൻ പി. എസ് ശ്രീധരൻ പിള്ള വ്യക്തമാക്കിയത്. ബിഡിജെഎസിന് തൃശ്ശൂരും പത്തനംതിട്ടയും നൽകുന്നത് ആത്മഹത്യാപരമാണെന്ന നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ ബിഡിജെഎസ് മത്സരിച്ച രണ്ടു സീറ്റുകളിലും വലിയ തോതിലുള്ള ചലനം ഉണ്ടാക്കാൻ അവർക്ക് സാധിച്ചില്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. തൃശ്ശൂരിനു പകരം ചാലക്കുടിയോ കൊല്ലമോ അവർക്ക് നൽകാം. പത്തനംതിട്ടയ്ക്കു പകരം കോഴിക്കോട് നൽകാമെന്നുമാണ് ആലോചന. Content Highlights:loksabha election 2019, dispute in bjp on thrissur seat, V Muraleedharan, P K Krishnadas


from mathrubhumi.latestnews.rssfeed http://bit.ly/2Dw38hW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages