കൃഷ്ണഗിരി (വയനാട്): രഞ്ജി ട്രോഫി സെമിയിൽ ഇന്ത്യൻ താരം ഉമേഷ് യാദവിനു മുന്നിൽ തകർന്നടിഞ്ഞ് കേരളത്തിന്റെ ബാറ്റിങ് നിര. ഏഴു വിക്കറ്റ് വീഴ്ത്തിയ ഉമേഷിന്റെ മികവിൽ വിദർഭ, കേരളത്തെ 106 റൺസിന് പുറത്താക്കി. ഒന്ന് പൊരുതാൻപോലുമാകാതെയാണ് കേരളം കീഴടങ്ങിയത്. ക്വാർട്ടർ ഫൈനലിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് സെമിയിലും ആ മികവ് ആവർത്തിക്കുകയായിരുന്നു. 12 ഓവറിൽ 48 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് ഏഴു വിക്കറ്റ് വീഴ്ത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (8), സിജോമോൻ ജോസഫ് (0), വിനൂപ് മനോഹരൻ (0), അരുൺ കാർത്തിക്ക് (4), ജലജ് സക്സേന (7), ബേസിൽ തമ്പി (10), സന്ദീപ് വാര്യർ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്. കേരള നിരയിൽ എട്ടുപേർ രണ്ടക്കം കാണാതെ പുറത്തായി. ശേഷിച്ച മൂന്നു വിക്കറ്റ് ഗുർബാനി സ്വന്തമാക്കി. 37 റൺസെടുത്ത വിഷ്ണു വിനോദിന് മാത്രമാണ് വിദർഭ ബൗളർമാർക്കെതിരേ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. വിഷ്ണു പുറത്താകാതെ നിന്നു. സച്ചിൻ ബേബി 22 റൺസെടുത്തു. പിന്നീടുള്ള ഉയർന്ന സ്കോർ ബേസിൽ തമ്പിയുടെ 10 റൺസാണ്. കേരളത്തിനെതിരേ ടോസ് നേടിയ വിദർഭ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം അരുൺ കാർത്തിക്ക് ടീമിലെത്തി. Content Highlights: ranji trophy semi final kerala vs vidarbha day 1 LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed http://bit.ly/2Dv8A4N
via
IFTTT
No comments:
Post a Comment