വിശദീകരണം കേട്ടില്ല, നടപടി ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയില്‍- ആലോക് വര്‍മ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 11, 2019

വിശദീകരണം കേട്ടില്ല, നടപടി ശത്രുതയുള്ള ഉദ്യോഗസ്ഥന്റെ പരാതിയില്‍- ആലോക് വര്‍മ

ന്യൂഡൽഹി: തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ സി ബി ഐ ഡയറക്ടർ ആലോക് വർമ. സി ബി ഐയിൽ പുറമേ നിന്നുള്ള സ്വാധീനമുണ്ടായി. തന്നോടു ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നിലപാട് വിശദീകരിക്കാൻ അവസരം ലഭിച്ചില്ലെന്നും ആലോക് വർമ പറഞ്ഞു. സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ബുധനാഴ്ച ജോലിയിൽ പ്രവേശിച്ച ആലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി ഡയറക്ടർസ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങൾ. ആലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാർഗെ ശക്തമായി എതിർത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് ആലോക് വർമയെയും സി ബി ഐ സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളിൽനിന്ന് മാറ്റിനിർത്തിയത്. കേന്ദ്രസർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തുന്ന പരാമർശങ്ങളാണ് ആലോക് വർമയിൽ നിന്നുണ്ടായിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജൻസിയാണ് സി ബി ഐ. ഈ ഏജൻസിയിൽ പുറമേ നിന്നുള്ള ഇടപെടൽ ഉണ്ടാകരുതെന്ന് താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായെന്ന് ആലോക് കൂട്ടിച്ചേർത്തു. സി ബി ഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് താൻ നടത്തിയത്. എന്നാൽ അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി.തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു. ആരോപണമുന്നയിച്ച ഉദ്യോഗസ്ഥന് തന്നോട് ശത്രുതയുണ്ടായിരുന്നതായി എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇങ്ങനെയുള്ള ഒറ്റ ഉദ്യോഗസ്ഥന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ നടപടിയുണ്ടായത്. രാകേഷ് അസ്താന എന്ന ഈ ഉദ്യോഗസ്ഥന്റെ പരാതിയിൽ തനിക്കെതിരെ നടപടിയുണ്ടാകുകയായിരുന്നു. തന്റെ വിശദീകരണം പോലും കേൾക്കാതെയായിരുന്നു ഇതെന്നും ആലോക് വ്യക്തമാക്കി. content highlights:alok varma responds after being removed from cbi director post


from mathrubhumi.latestnews.rssfeed http://bit.ly/2VK8NIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages