കാര്‍ത്ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

കാര്‍ത്ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസിഡര്‍

ഹരിപ്പാട്: രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് കാർത്ത്യായനിയമ്മ ഇനി 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡർ. അംഗരാജ്യങ്ങളിൽ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമൺവെൽത്ത് ലേണിങ് ലക്ഷ്യമിടുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് മുട്ടം സ്വദേശിനി കാർത്ത്യാനിയമ്മ. തൊണ്ണൂറ്റിയാറാം വയസ്സിലായിരുന്നു റാങ്ക് നേട്ടം. കോമൺവെൽത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം നേരത്തെ കാർത്ത്യായനിയമ്മയെ സന്ദർശിച്ചിരുന്നു. അവരുടെ ജീവിതവും പഠനരീതികളുമെല്ലാം വിശദമായി മനസ്സിലാക്കി, ചിത്രങ്ങളും ശേഖരിച്ചു. തുടർന്ന്, കോമൺവെൽത്തിന്റെ ഉപഹാരം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇതേ തുടർന്നാണ് ഗുഡ് വിൽ അംബാസിഡർ പദവി കാർത്ത്യായനിയമ്മയെ തേടിയെത്തുന്നത്. കാർത്ത്യായനിയമ്മയുടെ വിജയഗാഥ കോമൺവെൽത്ത് രാജ്യങ്ങളിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ബാലസുബ്രഹ്മണ്യം പറഞ്ഞിരുന്നു. വിവിധ രാജ്യങ്ങളിൽ പുറത്തിറക്കുന്ന ജേർണലുകളിൽ പ്രായത്തെ തോൽപ്പിച്ചുള്ള റാങ്ക് നേട്ടം പ്രസിദ്ധീകരിക്കാനും നടപടി തുടങ്ങിയിരിക്കുകയാണ്. സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായാണ് അക്ഷരലക്ഷം പരീക്ഷ നടത്തുന്നത്. ഇത് വിജയിച്ചാൽ നാലാം ക്ലാസ് പരീക്ഷ എഴുതാം. കാർത്ത്യായനിയമ്മ ഇപ്പോൾ നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. തുടർന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യതാ പരീക്ഷകളെഴുതി പത്ത് കടക്കുമെന്നാണ് കാർത്ത്യായനിയമ്മ പറയുന്നത്. റാങ്ക് നേട്ടത്തിന് പിന്നാലെ കംപ്യൂട്ടർ പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ച കാർത്ത്യായനിയമ്മയ്ക്ക് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനിച്ചിരുന്നു. ചെറുമകന്റെയും സഹായത്തോടെയാണ് കംപ്യൂട്ടർ പഠനം. സാക്ഷരതാ പ്രേരക് സതിയാണ് സാക്ഷരതാ മിഷൻ പരീക്ഷയ്ക്ക് പരിശീലിപ്പിക്കുന്നത്. Content Highlights:Karthyani Amma becomes Common wealth learning goodwill ambassador


from mathrubhumi.latestnews.rssfeed http://bit.ly/2TWCDaW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages