സാക്കിർ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 20, 2019

സാക്കിർ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: മതപ്രബോധകൻ സാക്കിർ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കേസിലാണ് നടപടി. സാക്കിറിന്റെയും ബന്ധുക്കളുടെയും പേരിൽ മുംബൈയിലും പുണെയിലുമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. മുംബൈയിലെ ഫാത്തിമ ഹൈറ്റ്സ്, ആഫിയഹ് ഹൈറ്റ്സ്, ഭാണ്ടുപ്പിലെ വസ്തു, പുണെ എൻഗ്രേസിയയിലെ വസ്തു എന്നിവയാണ് കണ്ടുകെട്ടിയത്. ഇവ വാങ്ങുന്നതിന് പണം വന്ന വഴിയും ഇവയുടെ ഉടമസ്ഥതയും മറച്ചുവെക്കാൻ സാക്കിർ നായിക് ശ്രമിച്ചുവെന്ന് ഇ.ഡി. പറയുന്നു. സ്വത്തുക്കൾ വാങ്ങുന്നതിനുള്ള പ്രാഥമിക പണമിടപാട് നായിക്കിന്റെ അക്കൗണ്ടിൽനിന്നാണെന്ന് ഇ.ഡി. കണ്ടെത്തി. ഈ തുക പിന്നീട് നായിക്കിന്റെ അക്കൗണ്ടിലേക്കുതന്നെ തിരിച്ചെത്തുകയും ഭാര്യ, മകൻ, മരുമകൻ എന്നിവരുടെ അക്കൗണ്ടുകൾവഴി വീണ്ടും സ്വത്ത് വാങ്ങുന്നതിന് നൽകുകയും ചെയ്തുവെന്നതാണ് കണ്ടെത്തൽ. 2016-ലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നായിക്കിന്റെയും ബന്ധുക്കളുടെയും പേരിൽ കേസെടുത്തത്. ദേശീയ അന്വേഷണ ഏജൻസി ഇവർക്കെതിരേ യു.എ.പി.എ. ചുമത്തിയതിനുപിന്നാലെയായായിരുന്നു കേസെടുക്കൽ. Content Highlights:ED Seized Sakir Naik assets wroth 16.4 crore


from mathrubhumi.latestnews.rssfeed http://bit.ly/2HlnJcX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages