രാഹുൽ ഗാന്ധിക്കുമുമ്പേ കേരളനേതാക്കൾ കൂട്ടത്തോടെ യു.എ.ഇ.യിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

രാഹുൽ ഗാന്ധിക്കുമുമ്പേ കേരളനേതാക്കൾ കൂട്ടത്തോടെ യു.എ.ഇ.യിലേക്ക്

ദുബായ്: രാഹുൽഗാന്ധിയുടെ യു.എ.ഇ. പര്യടനം വിജയിപ്പിക്കാൻ കോൺഗ്രസിന്റെ കേരളാനേതാക്കൾ കൂട്ടത്തോടെ എത്തിത്തുടങ്ങി. ജനുവരി 11, 12 തിയതികളിലാണ് രാഹുലിന്റെ പര്യടനം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 11-ന് പൊതുസമ്മേളനമാണ് രാഹുലിന്റെ പ്രധാന പരിപാടി. കാൽലക്ഷത്തിലേറെ പേരെ അണിനിരത്താനാണ് യു.എ.ഇ.യിലെ കോൺഗ്രസ് നേതാക്കളുടെ ലക്ഷ്യം. അതിനായി വിവിധ കേന്ദ്രങ്ങളിലെ പ്രവർത്തകരെ ഒരുക്കിയെടുക്കാനായാണ് കോൺഗ്രസ് നേതാക്കൾ എത്തുന്നത്. എ.ഐ.സി.സി. സെക്രട്ടറിമാരായ ഹിമാൻഷു വ്യാസ് നേരത്തേതന്നെ ദുബായിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നാണ് നേതാക്കളുടെ പ്രവാഹം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ.പി.സി.സി. പ്രചാരണസമിതി ചെയർമാൻ കെ. മുരളീധരനും ഇവിടെയുണ്ട്. എ.ഐ.സി.സി. സെക്രട്ടറി മധു യാസ്കി, കർണാടക എൻ.ആർ.ഐ. ഫോറം ഡെപ്യൂട്ടി ചെയർമാൻ ആരതി കൃഷ്ണ, എം.പി.മാരായ ആന്റോ ആന്റണി, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാഫി പറമ്പിൽ, തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റ് ടി.എൻ. പ്രതാപൻ, ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റിന്റെ ചുമതലയുള്ള മൻസൂർ പള്ളൂർ, കോൺഗ്രസ് നേതാക്കളായ എൻ. സുബ്രഹ്മണ്യൻ, പത്തനംതിട്ട മുൻ ഡി.സി.സി. പ്രസിഡന്റ് പി. മോഹൻരാജ് തുടങ്ങിയവരെല്ലാം ഇതിനകം എത്തിക്കഴിഞ്ഞു. കോൺഗ്രസിന്റെ സാമൂഹികമാധ്യമ പ്രചാരണത്തിന് നേതൃത്വം നൽകുന്ന ദിവ്യ സ്പന്ദന ഉൾപ്പെടെയുള്ളവരും അടുത്തദിവസം എത്തുന്നുണ്ട്. Content Highlights:Dubai, Rahul Gandhi uae visit


from mathrubhumi.latestnews.rssfeed http://bit.ly/2VvHEZM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages