ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ എക്കാലത്തേയും മികച്ച ഗോൾ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ എതിരാളികളില്ലാതെ ലയണൽ മെസ്സി. ബാഴ്സലോണ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ കണ്ടെത്താനായി ആരാധകർക്കിടയിൽ നടത്തിയ സർവേയിൽ തിരഞ്ഞെടുക്കപ്പെട്ടത് മെസ്സിയുടെ ഗോൾ തന്നെയായിരുന്നു. 2006-07 കോപ്പ ഡെൽ റെ സെമിഫൈനലിൽ ഗെറ്റാഫെയ്ക്കെതിരേ മെസ്സി നേടിയ ഗോളാണ് സ്പാനിഷ് ഫുട്ബോൾ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി കാണികൾ തിരഞ്ഞെടുത്തത്. മൈതാനമധ്യത്തിൽനിന്ന് മെസ്സി ഒറ്റയ്ക്ക് നടത്തിയ മുന്നേറ്റത്തിനൊടുവിൽ അസാധ്യമായ ആംഗിളിൽനിന്ന് നേടിയ ഗോൾ 45 ശതമാനം വോട്ടുകൾ നേടി. അർജന്റീനക്കാരനായ മെസ്സി 19-ാം വയസ്സിലാണ് ഈ ഗോൾ നേടിയത്. അവസാന റൗണ്ടിലെത്തിയ നാലുഗോളുകളിൽ മൂന്നും മെസ്സിയുടേതായിരുന്നു. ഒന്ന് സെർജിയോ റോബർട്ടോയുടേതും. ആകെ 63 ഗോളുകൾ പരിഗണനയ്ക്കെത്തി. അഞ്ചുലക്ഷത്തോളം ആളുകൾ വോട്ടുചെയ്തു. മാർച്ച് 20-നാണ് മികച്ച ഗോൾ കണ്ടെത്താനുള്ള അവസാനഘട്ട മത്സരം ആരംഭിച്ചത്. അത്ലറ്റിക് ക്ലബ്ബിനെതിരെ കോപ്പ ഫൈനലിൽ നേടിയ ഗോൾ 28 ശതമാനം വോട്ടുമായി രണ്ടാമതെത്തി. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ നേടിയ ഗോൾ 16 ശതമാനം ഗോളുമായി മൂന്നാമതെത്തി. 2016-17 വർഷത്തിൽ സെർജിയോ റോബെർട്ടോ പി.എസ്.ജിക്കെതിരെ നേടിയ ഗോൾ 11 ശതമാനം വോട്ടുമായി നാലാം സ്ഥാനത്തായി. Content Highlights:messi receives best goal ever trophy
from mathrubhumi.latestnews.rssfeed https://ift.tt/2WA2Flw
via
IFTTT
No comments:
Post a Comment