മുസാഫര്‍പുരില്‍ കുട്ടികളെ അര്‍ധനഗ്നരായി നൃത്തം ചെയ്യിക്കുകയും ബലാത്സംഗം ചെയ്തതായും സിബിഐ കുറ്റപത്രം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

മുസാഫര്‍പുരില്‍ കുട്ടികളെ അര്‍ധനഗ്നരായി നൃത്തം ചെയ്യിക്കുകയും ബലാത്സംഗം ചെയ്തതായും സിബിഐ കുറ്റപത്രം

പട്ന:സർക്കാർ ഉടമസ്ഥതയിലുള്ള മുസാഫർപുർ അഭയകേന്ദ്രത്തിൽ നിന്നും വീണ്ടും ഞെട്ടിക്കുന്ന കഥകൾ. അന്തേവാസികളായ പെൺകുട്ടികളെ നിർബന്ധിച്ച് അശ്ലീല സംഗീതത്തിനോടൊപ്പം നൃത്തം ചെയ്യിപ്പിക്കുകയും മയക്കുമരുന്നു നൽകിയ ശേഷം ബലാത്സംഗം ചെയ്തതായും റിപ്പോർട്ടുകൾ. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഉൾപ്പെട്ട കേസ് സിബിഐ ആണ് അന്വേഷിച്ചത്. ഇതുമായി ബന്ധപ്പെട്ട് 72 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്)നടത്തിയ ഓഡിറ്റ് റിപ്പോർട്ടിന്റെ ഭാഗമായി പെൺകുട്ടികളോട് സംസാരിച്ചപ്പോഴാണ് അഭയകേന്ദ്രത്തിലെ ക്രൂരത പുറം ലോകം അറിയുന്നത്. 10 വർഷത്തോളമായി അഭയകേന്ദ്രത്തിൽ തങ്ങൾ പീഡനത്തിന് ഇരകളായി ജീവിക്കുകയാണെന്ന് അന്ന് പെൺകുട്ടികൾ തുറന്ന് പറഞ്ഞിരുന്നു. ടിസ് ഈ വിവരം സാമൂഹ്യനീതി വകുപ്പിന് കൈമാറിയതോടെയാണ് നാലുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രം റെയ്ഡ് ചെയ്ത് പെൺകുട്ടികളെ രക്ഷപ്പെടുത്തുന്നത്. വർഷങ്ങളായി അഭയകേന്ദ്രത്തിന്റെ നടത്തിപ്പു ചുമതലയുണ്ടായിരുന്ന ബ്രജേഷ് താക്കൂറാണ് കേസിലെ മുഖ്യപ്രതി. രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും വളരെ അടുപ്പമുള്ള പ്രതി അഭയകേന്ദ്രത്തിലെ പെൺകുട്ടികളെ ഇവർക്ക് കാഴ്ച്ചവെക്കുക പതിവായിരുന്നു. ബ്രജേഷിനു പുറമെ അഭയകേന്ദ്രത്തിലെ ജീവനക്കാർ ഉൾപ്പെടെ 20 പേർ കേസിലെ പ്രതികളാണ്. പോക്സോ അടക്കമുള്ള സുപ്രധാന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടികളെ നഗ്നത അനാവരണം ചെയ്യുന്ന വസ്ത്രം ധരിപ്പിച്ച ശേഷം പാട്ടിനോടൊപ്പംഅതിഥികൾക്ക് മുന്നിൽ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കും.പിന്നീട് ഇവരെ മയക്കുമരുന്ന് നൽകി ബോധരഹിതരാക്കിയ ബ്രജേഷിന്റെ അതിഥികൾ ബലാത്സംഗം ചെയ്യുമെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. എതിർപ്പ് പ്രകടിപ്പിക്കുന്ന പെൺകുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുക പതിവായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. അന്തേവാസികളായ 42 പേരിൽ 34 പേരും ബലാത്സംഗത്തിന് ഇരകളായിരുന്നുവെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. Content Highlight: Muzaffarpur Shelter home charge sheet by CBI


from mathrubhumi.latestnews.rssfeed http://bit.ly/2FipHYK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages