മേഘാലയയില്‍ വീണ്ടും ഖനിയപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

മേഘാലയയില്‍ വീണ്ടും ഖനിയപകടം; രണ്ട് തൊഴിലാളികള്‍ മരിച്ചു

ഗുവാഹത്തി: കൽക്കരിഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാൻ ദിവസങ്ങളായി ശ്രമം തുടരുന്നതിനിടെ മേഘാലയയിൽ വീണ്ടും ഖനിയപകടം. ജയ്ന്റിലിയ മേഖലയിൽ തന്നെയുള്ള പഴക്കമേറിയ ഖനി തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചതായാണ് ഔദ്യോഗികവിവരം. ജില്ലാആസ്ഥാനത്ത് നിന്ന് അഞ്ച് കിലോമീറ്ററകലെ മൂക്നോറിലെ ഖനിയിലാണ്അപകടമുണ്ടായത്. ഖനിത്തൊഴിലാളിയായ ഏലാദ് ബാരെയെ കാണാനില്ലെന്ന പരാതിയുമായി ബന്ധു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തകർന്ന ഖനിക്കുള്ളിൽ നിന്ന്ഏലാദിന്റെയുൾപ്പെടെ രണ്ട് തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തിയത്. ഖനനം നടക്കുന്നതിനിടെ ഖനിക്കുള്ളിൽ വലിയ പാറക്കഷണങ്ങൾ വീണതാവാം അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. അനധികൃതമായി പ്രവർത്തിച്ചിരുന്ന ഖനിയുടെ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഡിസംബർ 13 ന് മറ്റൊരു എലിമടഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഈ അപകടം. പരിസ്ഥിതി പ്രശ്നങ്ങളെ തുടർന്ന് 2014 ൽ തന്നെ ഈ മേഖലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ നിരോധനത്തെ മറികടന്നും ഇവിടെ ഖനനപ്രവർത്തനങ്ങൾ തുടരുകയാണ്. Content Highlights: 2 Dead as Mine Collapses, Meghalaya, Coal Mines, Rat Hole Mines, Miners Trapped


from mathrubhumi.latestnews.rssfeed http://bit.ly/2RbeUqB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages