നാഗേശ്വര റാവുവിനെതിരായ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

നാഗേശ്വര റാവുവിനെതിരായ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി

ന്യൂഡൽഹി: സിബിഐ ഇടക്കാല ഡയറക്ടറായി എം നാഗേശ്വര റാവുവിനെ നിയമിച്ചത് ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുന്നതിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിന്മാറി. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതിയിൽ അംഗമായതിനാലാണ് രഞ്ജൻ ഗോഗോയിയുടെ പിന്മാറ്റമെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഹർജി ജനുവരി 24 ന് മറ്റൊരുബെഞ്ച് പരിഗണിക്കും. നാഗേശ്വര റാവുവിന്റെ നിയമനം ചോദ്യംചെയ്യുന്നതിന് പുറമെ സിബിഐ ഡയറക്ടറെ കണ്ടെത്തുന്നത് സംബന്ധിച്ച നടപടിക്രമങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിരുന്നു. സിബിഐ ഡയറക്ടർ അലോക് വർമ്മയെ തൽസ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെയാണ് നാലഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിച്ചത്. സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കിയതിന പിന്നാലെ അലോക് വർമ്മ സിവിൽ സർവീസിൽനിന്ന് രാജിവെച്ചിരുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി യോഗം ചേർന്നാണ് അലോക് വർമ്മയെ സിബിഐ തലപ്പത്തുനിന്ന് നീക്കിയത്. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും ഉൾപ്പെട്ടതാണ് ഉന്നതാധികാര സമിതി. എന്നാൽ, അലോക് വർമ്മയുടെ ഭാവി നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പങ്കെടുത്തിരുന്നില്ല. അദ്ദേഹത്തിന് പകരം ജസ്റ്റിസ് എ.കെ സിക്രിയാണ് യോഗത്തിനെത്തിയത്. ഉന്നതാധികാര സമിതി യോഗത്തിൽ അലോക് വർമ്മക്കെതിരായ നീക്കത്തെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എതിർത്തിരുന്നുവെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം വർമ്മയെ നീക്കി. Content highlights:CJI Ranjan Gogoi , CBI, Nageswara Rao


from mathrubhumi.latestnews.rssfeed http://bit.ly/2R4cgxU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages