മേഘാലയയിലെ ഖനിയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

മേഘാലയയിലെ ഖനിയില്‍നിന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നിര്‍ത്തിവച്ചു

ഷില്ലോങ്: മേഘാലയയിലെ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളിൽഒരാളുടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നാവികേസന നിർത്തിവെച്ചു. യന്ത്രസഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം ജീർണിച്ച നിലയിലാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മേഘാലയ സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ മാത്രെ തുടർ നടപടി സ്വീകരിക്കൂവെന്ന് നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് രക്ഷാപ്രവർത്തകർ നീല ജീൻസും ടീ ഷർട്ടും ധരിച്ച ഒരാളുടെ മൃതദേഹം യന്ത്രസഹായത്തോടെ കണ്ടെത്തിയത്. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ പാലിച്ച് മൃതദേഹം പുറത്തെടുക്കാൻ തീരുമാനിച്ചിരുന്നു. അതിനുള്ള ശ്രമങ്ങളാണ് നിർത്തിവെച്ചിട്ടുള്ളത്. ഖനിയിൽ കുടുങ്ങിയവരുടെ മൃതദേഹങ്ങൾ പുറത്തെടുത്ത് നൽകണമെന്ന ആവശ്യമുന്നയിച്ച് തൊഴിലാളികളുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, മൂന്ന് കുടുംബങ്ങളെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും മൃതദേഹം പുറത്തെടുക്കാനാവാത്ത സാഹചര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, മൃതദേഹങ്ങൾ പുറത്തെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പാലിക്കണമെന്ന നിലപാടിലാണ് ബന്ധുക്കൾ. ഷില്ലോങിൽ നിന്നും 130 കിലോ മീറ്റർ അകലെയുള്ള കൽക്കരിഖനിയിൽ കഴിഞ്ഞ ഡിസംബർ പതിമൂന്നിനാണ് പതിനഞ്ച് തൊഴിലാളികൾ കുടുങ്ങിയത്. Content Highlights:Indian Navy suspends operation to retrieve body of dead Meghalaya miner


from mathrubhumi.latestnews.rssfeed http://bit.ly/2DoLg8E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages