പ്രവാസി ഭാരതീയ ദിവസിന് വാരാണസിയിൽ തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

പ്രവാസി ഭാരതീയ ദിവസിന് വാരാണസിയിൽ തുടക്കം

ലഖ്നൗ: പതിനഞ്ചാം പ്രവാസി ഭാരതീയ ദിവസിന് ഉത്തർപ്രദേശിലെ വാരാണസിയിൽ തുടക്കമായി. യുവ പ്രവാസികൾക്കായുള്ള സമ്മേളനമായിരുന്നു ആദ്യദിവസം. വാരാണസി ദീൻദയാൽ കൺവെൻഷൻ സെന്ററിൽ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധ്യക്ഷനായി. കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാഥോഡ്, നോർവേയിലെ എം.പി. ഹിമാൻഷു ഗുലാത്തി, ന്യൂസീലൻഡ് പാർലമെന്റ് അംഗം കൻവാൽജിത് സിങ് ബക്ഷി, കേന്ദ്രമന്ത്രി ജനറൽ വി.കെ.സിങ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രവാസി ഭാരതീയ ദിവസിന്റെ ഔപചാരിക ഉദ്ഘാടനം രണ്ടാംദിവസമായ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് കുമാർ ജുഗ്നൗത ആണ് ഇത്തവണത്തെ മുഖ്യാതിഥി. ഇന്ത്യൻവേരുകളുള്ള അദ്ദേഹം യു.പി.യിലെ ബല്ലിയയിലുള്ള കുടുംബഭവനം സന്ദർശിക്കും. 23-ന് നടക്കുന്ന സമാപനസമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. അയ്യായിരത്തോളം പ്രതിനിധികളാണ് വിവിധ രാജ്യങ്ങളിൽനിന്നായി മൂന്നുദിവസത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. 700 പേർ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളാണ്. സമാപനത്തിനുശേഷം ബുധനാഴ്ച പ്രതിനിധികൾ പ്രയാഗ് രാജിൽ നടക്കുന്ന കുംഭമേള സന്ദർശിക്കും. 'നവ ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തവണ പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രയാഗ് രാജ് കുംഭമേളയിലും റിപ്പബ്ലിക് ദിന പരേഡിലും പ്രവാസികൾക്കും മറ്റ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്കും പങ്കെടുക്കാനാകുന്ന തരത്തിലാണ് സംഘാടനം. പ്രതിനിധികൾക്ക് താമസിക്കാൻ പ്രത്യേക ടെന്റുകളോടെയുള്ള ഒരു മേഖലതന്നെ പോലീസ് സുരക്ഷയിൽ സർക്കാർ വാരാണസിയിൽ ഒരുക്കിയിട്ടുണ്ട്. വാരാണസിയിലേത് ചെറിയ വിമാനത്താവളമായതും സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുടെ ആധിക്യവും സാങ്കേതികബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. Content Highlights:PM Modi to inaugurate 15th PPravasi Bharatiya Divas at Varanasi today


from mathrubhumi.latestnews.rssfeed http://bit.ly/2W8Rykl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages