പാർട്ടി വിലക്ക് ലംഘിച്ച് ചാനലിൽ ചർച്ചയ്ക്ക് പോയി, ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ സസ്‌പെൻഡ്‌ ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

പാർട്ടി വിലക്ക് ലംഘിച്ച് ചാനലിൽ ചർച്ചയ്ക്ക് പോയി, ബി.ജെ.പി. സംസ്ഥാന സമിതി അംഗത്തെ സസ്‌പെൻഡ്‌ ചെയ്തു

കൊച്ചി: പാർട്ടി തീരുമാനം ലംഘിച്ച് ചാനലിൽ ചർച്ചയ്ക്ക് പോയ സംസ്ഥാന സമിതി അംഗത്തെ ബി.ജെ.പി.യിൽനിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസിനെയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള സസ്പെൻഡ് ചെയ്തത്. നേതാക്കൾ ചാനലിൽ ചർച്ചയ്ക്ക് പോകുന്നതിന് പാർട്ടി ശക്തമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് പോകുന്നതിനായി ഇരുപതംഗ സമിതിയെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരല്ലാതെ ആരും പാർട്ടിയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് പോകാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടി. അഭിഭാഷകനെന്ന നിലയിലാണ് ചർച്ചയിൽ പങ്കെടുത്തതെന്ന വിശദീകരണം നൽകിയെങ്കിലും പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. പാർട്ടിക്കു വേണ്ടി ചർച്ചകളിൽ പങ്കെടുക്കുന്നവർക്ക് എന്തു പറയണമെന്നുവരെ പാർട്ടി നിർദേശം നൽകുന്നുണ്ട്. ചർച്ചയിൽ പോകുന്ന അംഗങ്ങൾക്കായുണ്ടാക്കിയിട്ടുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ വൈകുന്നേരത്തോടെ അതു സംബന്ധിച്ച വിവരങ്ങളും പാർട്ടി നിലപാടുകളും നൽകും. അതിനനുസരിച്ചു മാത്രമെ അവർക്ക് ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറയാൻ സാധിക്കുകയുള്ളു. അതേത്തുടർന്ന് മറ്റു നേതാക്കളെല്ലാം ചാനൽ ചർച്ചകളിൽനിന്ന് അകന്ന് കഴിയുകയാണ്. ഇതിനിടെ യുവമോർച്ചയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് പാർട്ടിയുമായി ഇടഞ്ഞ് രാജിവെച്ചു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി, പാർട്ടി നേതൃത്വത്തിന് അനഭിമതനായ ആളെ നോമിനേറ്റ് ചെയ്തതിനെ തുടർന്ന് നിയമനം റദ്ദാക്കാൻ പാർട്ടി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ജില്ലാ പ്രസിഡന്റ് ദിനിൽ ദിനേശ് രാജിവെച്ചത്. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിയായി അരുൺ കോടനാടിനെ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുപോയ ഉടനെ തന്നെ പാർട്ടി നേതൃത്വം അതൃപ്തി അറിയിക്കുകയായിരുന്നു. പാർട്ടി ജില്ലാ കോർ കമ്മിറ്റിയിൽ ഇതിനെ ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ശക്തമായി വിമർശിക്കുകയും നിയമനം റദ്ദാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ജില്ലാ പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിനിൽ രാജി വെച്ചത്. ഇതോടെ യുവമോർച്ച നേതൃത്വവും പാർട്ടി നേതൃത്വവും രണ്ട് തട്ടിലായി. Content Highlights:party ban violated- channel discussion-BJP A member of the state committee has been suspended


from mathrubhumi.latestnews.rssfeed http://bit.ly/2T7cuGi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages