സിബിഐയിൽ വീണ്ടും അഴിച്ചുപണി:തിങ്കളാഴ്ച സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലം മാറ്റി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

സിബിഐയിൽ വീണ്ടും അഴിച്ചുപണി:തിങ്കളാഴ്ച സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലം മാറ്റി

കൊച്ചി: സംസ്ഥാനത്ത് സി ബി ഐ യൂണിറ്റുകളിൽ വീണ്ടും കൂട്ടസ്ഥലം .കൊച്ചി യൂണിറ്റ് എസ്.പിയടക്കം തിങ്കളാഴ്ചത്തെ ഉത്തരവിൽ സ്ഥലം മാറ്റിയിരുന്ന ഉദ്യോഗസ്ഥരെ വീണ്ടും സ്ഥലംമാറ്റി പുതിയ ഉത്തരവിറങ്ങി. തിങ്കളാഴ്ചത്തെ ഉത്തരവിൽ മുംബൈയിലേയ്ക്ക് സ്ഥലം മാറ്റിയ എസ്.പി എ.ഷിയാസിനെ ചെന്നെെയിലേയ്ക്ക് സ്ഥലം മാറ്റിയാണ് പുതിയ ഉത്തരവ്. രണ്ടു ദിവസത്തിനുളളിൽ രണ്ടാമത്തെ സ്ഥലം മാറ്റമാണ് എ. ഷിയാസിന്റേത്. ബെംഗളൂരുവിലെ അഡീഷണൽ എസ്.പി വൈ.ഹരികുമാറിന് തിരുവനന്തപുരത്തിന്റെ ചുമതല നൽകിയിരുന്നത് റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം യൂണിറ്റിന്റെ ചുമതല കൊച്ചിയിലെ പുതിയ എസ്.പി പി.ബാലചന്ദ്രന് നൽകി. വ്യാഴാഴ്ച പുതിയ സി ബി ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനിരിക്കെയാണ് അഴിച്ചുപണി. തിങ്കളാഴ്ച 20 ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ്, ടു ജി സ്പെക്ട്രം തുടങ്ങിയ പ്രധാന കേസുകളുടെ അന്വേഷണ ചുമതല വഹിച്ചിരുന്ന ഉദ്യോ​ഗസ്ഥർ സ്ഥലം മാറ്റിയവരിൽപ്പെടുന്നു. Content Highlights: New transfer order released, CBI


from mathrubhumi.latestnews.rssfeed http://bit.ly/2sIwuUa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages