റിട്ടേണ്‍ നല്‍കാന്‍ 21 ദിവസംകൂടി അനുവദിച്ചു; ഇല്ലെങ്കില്‍ നിയമ നടപടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

റിട്ടേണ്‍ നല്‍കാന്‍ 21 ദിവസംകൂടി അനുവദിച്ചു; ഇല്ലെങ്കില്‍ നിയമ നടപടി

ന്യൂഡൽഹി: നിങ്ങൾ ഇതുവരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ഇതാ 21 ദിവസംകൂടി അനുവദിച്ചിരിക്കുന്നു. എന്നിട്ടും റിട്ടേൺ നൽകിയില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് സർക്കാരിനെ ഉദ്ധരിച്ച് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2018-19 അസസ്മെന്റ് വർഷം റിട്ടേൺ നൽകാത്തവർക്കാണ് ഒരവസരം കൂടി അനുവദിച്ചിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷം വൻതുകയുടെ ഇടപാട് നടത്തിയവരിൽ പലരും നികുതി റിട്ടേൺ നൽകിയിട്ടില്ലെന്ന് പ്രത്യക്ഷ നികുതി ബോർഡ് കണ്ടെത്തിയിരുന്നു. നോൺ ഫയലേഴ്സ് മോണിറ്ററിങ് സിസ്റ്റംവഴിയാണ് ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതുവരെ ഫയൽ ചെയ്യാതിരുന്നതിന്റെ കാരണംകൂടി വ്യക്തമാക്കേണ്ടിവരും. തൃപ്തികരമെങ്കിൽ റിട്ടേൺ സ്വീകരിക്കും. റിട്ടേൺ ഫയൽ ചെയ്യുന്നതിനും കാരണം ബോധിപ്പിക്കുന്നതിനും ആദായ നികുതി ഓഫീസുകളിലേയ്ക്ക് പോകേണ്ടതില്ല. അതിന് ഓൺലൈനിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. Non-Filers Asked To Submit Income Tax Returns Within 21 Days


from mathrubhumi.latestnews.rssfeed http://bit.ly/2Mshinh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages