വിവാദത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്: മുന്നണികളെ ഞെട്ടിച്ച് ബൈപ്പാസ്‌ ഉദ്ഘാടനത്തിന്‌ മോദിയെത്തും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

വിവാദത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്: മുന്നണികളെ ഞെട്ടിച്ച് ബൈപ്പാസ്‌ ഉദ്ഘാടനത്തിന്‌ മോദിയെത്തും

കൊല്ലം : ബൈപ്പാസ് ഉദ്ഘാടനം വൈകുന്നതിനെച്ചൊല്ലിയുള്ള വിവാദത്തിന് അപ്രതീക്ഷിത ക്ലൈമാക്സ്. എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും ഞെട്ടിച്ച് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ബൈപ്പാസ് യാഥാർഥ്യമാക്കിയതിന്റെ മികവ് അവകാശപ്പെട്ട് ഇരുകൂട്ടരും പോരടിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. പ്രത്യേകിച്ച് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെ. ഇതിനുപിന്നിൽ ബി.ജെ.പി.യുടെ കൃത്യമായ ആസൂത്രണമുണ്ട്. സർക്കാർ കേന്ദ്രങ്ങൾ പ്രധാമന്ത്രിയുടെ വരവ്സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ബി.ജെ.പി. യുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞെന്ന് നിർമാണച്ചുമതലയുള്ള കരാറുകാർ പറഞ്ഞു. നാലുദിവസത്തെ ചെറിയ ജോലികൾമാത്രമേ അവശേഷിക്കുന്നുള്ളൂ. സംസ്ഥാനസർക്കാരും കേന്ദ്രവും 50:50 അനുപാതത്തിൽ പണം ചെലവഴിച്ചാണ് ബൈപ്പാസ് പൂർത്തിയാക്കിയത്. കേന്ദ്രസർക്കാരിനോടുപോലും ആലോചിക്കാതെയാണ് സംസ്ഥാന സർക്കാർ ഉദ്ഘാടനം പ്രഖ്യാപിച്ചതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആരോപിച്ചിരുന്നു. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ടപ്പോൾ ജനുവരിയിൽ ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ചിരുന്നതായാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ബൈപ്പാസ് ഉദ്ഘാടനം നീട്ടിക്കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്നായിരുന്നു എൻ.കെ.പ്രേമചന്ദ്രനും യു.ഡി.എഫും ആരോപിച്ചത്. ബൈപ്പാസിന്റെ വശങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിച്ചശേഷം ഉദ്ഘാടനം നടത്തിയാൽമതിയെന്ന് മന്ത്രി ജി.സുധാകരൻ നിർദേശിച്ചതാണ് വിവാദമായത്. കല്ലുംതാഴംമുതൽ മേവറംവരെയുള്ള ഭാഗത്ത് തെരുവുവിളക്കില്ലാതെതന്നെ വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്നാണ് യു.ഡി.എഫ്. ചൂണ്ടിക്കാട്ടിയത്. തുടർന്നാണ് ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി ജി.സുധാകരൻ പ്രഖ്യാപിച്ചത്. ബൈപ്പാസ് യാഥാർഥ്യമാക്കിയത് ഇടതുസർക്കാരിന്റെ ശ്രമഫലമായാണെന്നായിരുന്നു എൽ.ഡി.എഫിന്റെ വാദം. പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയശേഷമാണ് മുടങ്ങിക്കിടന്ന നിർമാണജോലികൾ ആരംഭിച്ചതെന്നുമായിരുന്നു അവർ ചൂണ്ടിക്കാട്ടിയത്. പണത്തിന്റെ മുഖ്യപങ്കും അനുവദിച്ചത് ഈ സർക്കാർ വന്നശേഷമാണെന്നായിരുന്നു അവരുടെ വാദം. Content highlights:NarendraModi Will inaugurate Kollam Bypass, Pinarayi Vijayan


from mathrubhumi.latestnews.rssfeed http://bit.ly/2SJUbqR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages