പട്ടി കടിക്കാതിരിക്കാന്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു, കടിച്ചത് പട്ടിയുടെ ഉടമ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

പട്ടി കടിക്കാതിരിക്കാന്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു, കടിച്ചത് പട്ടിയുടെ ഉടമ

കാലിഫോർണിയ:രാവിലെ പ്രഭാത സവാരിയ്ക്കിടെ തന്നെ ആക്രമിക്കാനെത്തിയ നായയെ പ്രതിരോധിക്കാനായി യുവതി പെപ്പർ സ്പ്രേ ഉപയോഗിച്ചു. ഇതിൽ പ്രകോപിതനായ നായയുടെ ഉടമ യുവതിയെ കടിച്ചു പരിക്കേൽപ്പിച്ചു. അമേരിക്കയിലെ ഒക്ലാന്റിലാണ് സംഭവം സംഭവവുമായി ബന്ധപ്പെട്ട് അൽമാ കൽവാലഡർ (19) എന്ന പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രഭാത സവാരിയ്ക്ക് പ്രസിദ്ധമായ ട്രെയിലെ ഗോൾഡ്റോഡിൽ വച്ചാണ് നായ ആക്രമിച്ചത്. പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ അൽമയുടെ വളർത്തുനായ ആക്രമിക്കാനായി ചാടി. ഇത് പ്രതിരോധിക്കാനായി നായ്ക്കുനേരെ പെപ്പർ സ്പ്രേ പ്രയോഗിച്ചു. പിറ്റേ ദിവസം പതിവു പോലെ പ്രഭാത സവാരിക്കെത്തിയ യുവതിയെ അൽമാ ആക്രമിക്കുകയായിരുന്നു. നിലത്തിട്ട് മർദിച്ച ശേഷം ഇവരുടെ കയ്യിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അൽമാ കടിച്ച് പരിക്കേൽപ്പിച്ചത്. കൈ തണ്ടയിലേറ്റ മുറിവുകൾ ആഴത്തിലുള്ളതാണെന്നാണ് റിപ്പോർട്ടുകൾ. നായ്ക്കളിൽ നിന്നും രക്ഷനേടാൻ ഇവിടങ്ങളിൽ ആളുകൾ പെപ്പർ സ്പ്രേ ഉപയോഗിക്കുക പതിവാണെന്ന് പോലീസ് വ്യക്തമാക്കി. ആൽമയെ കോടതി വെള്ളിയാഴ്ച്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. Content Highlight: jogger Defended Herself Against Dog then owner bitten jogger


from mathrubhumi.latestnews.rssfeed http://bit.ly/2AvlfmA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages