മകരവിളക്ക് കാണാന്‍ ജയം രവി സന്നിധാനത്ത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

മകരവിളക്ക് കാണാന്‍ ജയം രവി സന്നിധാനത്ത്

സന്നിധാനം: മകരവിളക്ക് കാണാൻ തമിഴ് സൂപ്പർതാരം ജയം രവി സന്നിധാനത്ത് എത്തി. കടുത്ത അയ്യപ്പ ഭക്തനായ ജയം രവി കഴിഞ്ഞ വർഷത്തെ സിനിമകളെല്ലാം സൂപ്പർ ഹിറ്റായതിലുള്ള നന്ദി അയ്യപ്പനെ അറിയിക്കാനായാണ് സന്നിധാനത്ത് എത്തിയത്. ഇത് മൂന്നാം തവണയാണ് ജയം രവി മകരവിളക്ക് കാണാൻ സന്നിധാനത്തെത്തുന്നത്. സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉടൻ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയംരവി വ്യക്തമാക്കി. പ്രശാന്ത് നായർ ഐ.എ.എസും ജയം രവിയോടൊപ്പമുണ്ട്. ജയംരവിയോടൊപ്പം പ്രശാന്ത് നായർ പങ്കുവെച്ച സെൽഫി ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ ഹിറ്റായിട്ടുണ്ട്. View this post on Instagram When Bro Swamy & Jayam Ravi Swamy went to see Ayyappa Swamy. A post shared by Prasanth Nair (@bro_swamy) on Jan 13, 2019 at 12:01pm PST content highlights:Actor Jayam Ravi, Sabaimala, makaravilakku


from mathrubhumi.latestnews.rssfeed http://bit.ly/2VO0CuF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages