ഷാർജ: ഏഷ്യൻ കപ്പ് ഫുട്ബോളിൽ നോക്കൗട്ട് മോഹങ്ങളുമായി ഇന്ത്യ ബഹ്റൈനെതിരേ കളിക്കാനിറങ്ങുന്നു. ഷാർജ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാത്രി ഏഴുമണിക്കാണ് നിർണായക പോരാട്ടം. തോൽക്കാതിരുന്നാൽ ഇന്ത്യൻ സംഘം പ്രീക്വാർട്ടറിൽ കടക്കും. 1964-നുശേഷം ഇന്ത്യ ഒന്നാം റൗണ്ട് കടന്നിട്ടില്ല. ഇത്തവണ ചരിത്രനേട്ടത്തിലേക്കാണ് ഛേത്രിയും സംഘവും ബൂട്ടുകെട്ടുന്നത്. സാധ്യത ഗ്രൂപ്പ് എയിൽ മൂന്നു പോയന്റുള്ള ഇന്ത്യയ്ക്ക് ബഹ്റൈനെതിരായ മത്സരം നിർണായകമാണ്. ജയിച്ചാൽ ഒന്നും നോക്കാതെ പ്രീക്വാർട്ടറിലെത്തും. സമനിലയായാൽ രണ്ടാം സ്ഥാനക്കാരായോ അല്ലെങ്കിൽ മികച്ച മൂന്നാം സ്ഥാനക്കാരായോ ഇടംപിടിക്കാം. തോറ്റാൽ കാര്യങ്ങൾ സങ്കീർണമാകും. പിന്നെ തായ്ലാൻഡ് യു.എ.ഇ.യോട് തോൽക്കുകയും മറ്റ് ഗ്രൂപ്പിലെ ഫലങ്ങളെ ആശ്രയിക്കേണ്ടിയും വരും. ഗ്രൂപ്പിൽ യു.എ.ഇ.യ്ക്ക് നാലു പോയന്റും ഇന്ത്യയ്ക്കും തായ്ലാൻഡിനും മൂന്നുവീതവും ബഹ്റൈന് ഒരു പോയന്റുമാണുള്ളത്. ടീം ഘടന ആദ്യ രണ്ടു കളിയിൽ കളിച്ച ഇന്ത്യൻ ഇലവനിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല. 4-4-2 ഫോർമേഷനിൽ സുനിൽ ഛേത്രിയും ആഷിഖ് കുരുണിയനും മുന്നേറ്റത്തിൽ വരും. മധ്യനിരയിൽ ഉദാന്ത സിങ്, ഹോളിച്ചരൺ നർസാറി, പ്രണോയ് ഹാൽദാർ, അനിരുദ്ധ് ഥാപ്പ എന്നിവരാകും. പ്രതിരോധത്തിൽ അനസ് എടത്തൊടിക, സന്ദേശ് ജിംഗാൻ, സുഭാഷിഷ് ബോസ്, പ്രീതം കോട്ടാൽ എന്നിവരുണ്ടാകും. ഗോൾ കീപ്പറായി ഗുർപ്രീത് സാന്ധുവാകും. സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സാദ് അൽ റൊമൈഹിയെ മുൻനിർത്തി 4-2-3-1 ശൈലിയിലാകും ബഹ്റൈൻ കളിക്കുന്നത്. മധ്യനിരയിൽ അലി ജാഫർ മദാന്റെ ഫോം നിർണായകമാകും. തന്ത്രങ്ങൾ തായ്ലാൻഡിനെതിരേ ആദ്യപകുതിയിൽ പ്രതിരോധിച്ചും രണ്ടാം പകുതിയിൽ ആക്രമിച്ചുമാണ് ഇന്ത്യ കളിച്ചത്. ഇത് വിജയമായി. യു.എ.ഇ.യ്ക്കെതിരേ ആദ്യംമുതൽ ആക്രമിക്കാൻ പോയത് ഗുണംചെയ്തില്ല. ബഹ്റൈനെതിരേ തോൽവി വഴങ്ങാതിരിക്കാനുള്ള തന്ത്രമാകും സ്വീകരിക്കുന്നത്. ബഹ്റൈന് ജയിച്ചാൽ മാത്രമേ സാധ്യതയുള്ളൂ. അതിനാൽ ആക്രമണഫുട്ബോളാകും ടീം പുറത്തെടുക്കുന്നത്. എന്നാൽ, പ്രത്യാക്രമണത്തിൽ ഇന്ത്യൻസംഘം കേമൻമാരാണെന്നത് ടീമിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. Content Highlights: AFC Asian Cup Football India vs Bahrain
from mathrubhumi.latestnews.rssfeed http://bit.ly/2FmtJAg
via
IFTTT
No comments:
Post a Comment