ലണ്ടൻ: ഞാൻ ഇപ്പോൾ വിമാനത്തിൽ കാർഡിഫിലേക്ക് പോകുകയാണ്. ഈ വിമാനം ഇപ്പോൾ തകർന്നുവീഴുമെന്ന് തോന്നുന്നു. ബോയ്സ്, നാളെ ഉച്ചയ്ക്കുശേഷം ഞാൻ പുതിയ ടീമിൽ പരിശീലനം ആരംഭിക്കും -വിമാനം തകർന്നുവീഴുമെന്ന് തോന്നിയ നിമിഷത്തിൽ കാർഡിഫ് സിറ്റി താരം എമിലിയാനോ സല വാട്സാപ്പിലൂടെ സുഹൃത്തുകൾക്ക് സന്ദേശമയച്ചു. പിന്നാലെ അടുത്ത സന്ദേശവുമെത്തി. അടുത്ത അരമണിക്കൂറിൽ എന്റെ വിവരമൊന്നുമില്ലെങ്കിൽ. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. രക്ഷപ്പെടുത്താൻ ആരെയെങ്കിലും അയക്കുമോ എന്നുമറിയില്ല. ഇനി അയച്ചാൽതന്നെ അവർക്ക് എന്നെ കണ്ടെത്താനകണമെന്നില്ല. അച്ഛാ, നിങ്ങൾക്ക് അറിയാമല്ലോ, എനിക്ക് എത്രത്തോളം പേടിയുണ്ടെന്ന്... ഇതായിരുന്നു സലയുടെ അവസാന സന്ദേശം. തിങ്കളാഴ്ച ഫ്രാൻസിലെ നാന്റെസിൽനിന്ന് വെയ്ൽസ് തലസ്ഥാനമായ കാർഡിഫിലേക്ക് പറക്കുന്നതിനിടയിലാണ് അർജന്റീനക്കാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. നാന്റെസിൽനിന്ന് രാത്രി 7.15-ന് പുറപ്പെട്ട വിമാനം 8.30 വരെ റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ശേഷം വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. സലയെ കൂടാതെ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സലെയ്ക്കും പൈലറ്റിനും വേണ്ടിയുള്ള തിരച്ചിൽ ബുധനാഴ്ചയും തുടർന്നു. തിരച്ചിലിനിടയിൽ ചില വസ്തുക്കൾ കിട്ടിയെങ്കിലും അത് വിമാനത്തിന്റേതാണെന്ന് ഉറപ്പില്ലെന്ന് ഗേർണെസി പോലീസ് അറിയിച്ചു. ഫ്രഞ്ച് ക്ലബ്ബ് നാന്റെസിന്റെ താരമായ സലയെ കഴിഞ്ഞ ആഴ്ചയാണ് ഇംഗ്ലീഷ് ക്ലബ്ബ് കാർഡിഫ് സ്വന്തമാക്കിയത്. ഏകദേശം 137 കോടി രൂപയ്ക്ക് നടന്ന കൈമാറ്റം കാർഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരുന്നു.തുടർന്ന് ക്ലബ്ബിലെ സഹതാരങ്ങളോടും ക്ലബ്ബംഗങ്ങളോടും വിട പറഞ്ഞ് പുതിയ ക്ലബ്ബായ കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. ഫ്രഞ്ച് ലീഗിൽ തുടർച്ചയായി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാർഡിഫ് സിറ്റിയിലെത്തിച്ചത്. സിംഗിൾ ടർബൈൻ എഞ്ചിനുള്ള പൈപ്പർ പി.എ-46 മാലിബു ചെറുവിമാനമാണ് കാണാതായത്. പ്രാർഥനയോടെ ലോകം സലയുടെ തിരോധാനത്തിനുശേഷം ചൊവ്വാഴ്ച കാർഡിഫ് പരിശീലനം നടത്തിയില്ല. സ്റ്റേഡിയത്തിന്റെ പുറത്ത് ആരാധകരും താരങ്ങളും പ്രാർഥനയോടെ പൂക്കളർപ്പിച്ചു. പഴയ ക്ലബ്ബ് നാന്റെസ് സെയ്ന്റ് എറ്റീനെതിരായ ഫ്രഞ്ച് കപ്പ് മത്സരം ഞായറാഴ്ചവരെ മാറ്റിവെച്ചു. നാന്റെസിന്റെ ആരാധകരും ക്ലബ്ബ് പരിസരത്ത് ഒത്തുകൂടി. സല ഒരു പോരാളിയാണെന്നും അദ്ദേഹം തിരിച്ചുവരും എന്നുതന്നെയാണ് തന്റെ പ്രതീക്ഷയെന്നും നാന്റെസ് പ്രസിഡന്റ് വാൾഡെമർ കീറ്റ ട്വീറ്റ് ചെയ്തു. വിമാനം ദിശതെറ്റിപ്പോയതാവുമെന്നും, അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ പറഞ്ഞു. Content Highlights: emiliano sala missing plane search resumes
from mathrubhumi.latestnews.rssfeed http://bit.ly/2HDAC1Y
via
IFTTT
No comments:
Post a Comment