ശബരിമലയിലെത്തിയ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

ശബരിമലയിലെത്തിയ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തി

ശബരിമല: ശബരിമലയിൽ ഇന്നലെ എത്തിയ ശ്രീലങ്കൻ യുവതി ദർശനം നടത്തി. ഇന്ന് ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. മഫ്തി പോലീസുകാരുടെ സഹായത്തോടെയാണ് ഇവർ സന്നിധാനത്തെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് ശശികല എന്നസ്ത്രീ ഭർത്താവിനൊപ്പം പമ്പയിലെ ഗാർഡ് റൂമിലെത്തി ദർശനത്തിന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടത്. താൻ ശ്രീലങ്കൻ സ്വദേശിനിയാണെന്നും ദർശനം നടത്തണമെന്നും അറിയിച്ചു. തുടർന്ന് പോലീസ് ഇവരുടെ പാസ്പോർട്ട് പരിശോധിക്കുകയും ഇവർക്ക് 47 വയസ്സാണെന്ന് മനസ്സിലാക്കുകയും ചെയ്തു. തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്നും ദർശനത്തിന് അവസരം നൽകണമെന്നും യുവതി ആവശ്യപ്പെടുകയായിരുന്നു. ഗർഭപാത്രം നീക്കം ചെയ്തതിന്റെ രേഖകളും ഇവർ പോലീസിന് സമർപ്പിച്ചു. തുടർന്ന് മഫ്തിയിലുള്ള രണ്ട് പോലീസുകാരുടെ സഹായത്തോടെ ഇവരെ മല കയറാൻ അനുവദിക്കുകയായിരുന്നു. യുവതി ശബരിമല ദർശനം നടത്തിയതായി ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മരക്കൂട്ടം വഴി ശരംകുത്തി വരെ മാത്രമേ എത്തിയിരുന്നുള്ളെന്നും പ്രതിഷേധത്തെ തുടർന്ന് പിൻതിരിഞ്ഞെന്നുമായിരുന്നു യുവതിയും ഭർത്താവും മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. Conent Highlights:Srilankan woman enters sabarimala, Sabarimala Women entry


from mathrubhumi.latestnews.rssfeed http://bit.ly/2GS5CuM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages