ന്യൂഡൽഹി: അയോധ്യ കേസിൽ വാദം കേൾക്കുന്നതിനുള്ള തീയതി തീരുമാനിക്കുന്നത് ജനുവരി 10ലേക്ക് മാറ്റി. ഹർജികളിൽ അന്തിമ വാദം കേൾക്കുന്നതിന് പുതിയ ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം അന്ന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി. അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകൾ എല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിന് ഇന്ന്ഒരു മിനിറ്റ് മാത്രമാണ് കോടതി നീക്കിവെച്ചത്. അയോധ്യ കേസ് ഉടൻ പരിഗണിക്കണമെന്നും തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി കോടതി തള്ളി. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജി നവംബർ 12ന് കോടതി തള്ളിയിരുന്നു. Content Highlights:Ayodhya case, Supreme Court, hearing date of Ayodhya Case
from mathrubhumi.latestnews.rssfeed http://bit.ly/2LQHh7E
via
IFTTT
No comments:
Post a Comment