താരമായി ഛേത്രി; തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

താരമായി ഛേത്രി; തായ്‌ലന്‍ഡിനെ തരിപ്പണമാക്കി ഇന്ത്യ

അബുദാബി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഒരു വിജയമെന്ന ഇന്ത്യയുടെ 55 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഛേത്രി നേടിയ ഇരട്ട ഗോളിൽ ഇന്ത്യ തായ്ലൻഡിനെ 4-1ന് പരാജയപ്പെടുത്തി. ആ ഇരട്ട ഗോളോടെ സാക്ഷാൽ ലയണൽ മെസ്സിയേയും ഛേത്രി മറികടന്നു.നിലവിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഛേത്രിക്ക് സ്വന്തമായി. 65 ഗോളുകളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. സുനിൽ ഛേത്രി ഇതുവരെ നേടിയത് 67 ഗോളുകളാണ്. 85 ഗോളുമായി ഇനി ക്രിസ്റ്റിയാനോ മാത്രം മുന്നിൽ. 1964 ഏഷ്യൻ കപ്പിലാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണ കൊറിയയെ 2-0ത്തിനുംഹോങ്കോങ്ങിനെ 3-1നും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. Read More:സാക്ഷാൽ മെസ്സിയും ഛേത്രിയുടെ പിന്നിൽ; ഇന്ത്യൻ ക്യാപ്റ്റനായാൽ ഇങ്ങനെ വേണം! ആദ്യ ഗോൾ വന്നത് 27-ാം മിനിറ്റിലാണ്. സുനിൽ ഛേത്രി നൽകിയ ത്രോ ബോളുമായി മുന്നേറിയ ആഷിഖിന്റെ ശ്രമം തടയവെ തായ് പ്രതിരോധപ്പിഴവിൽ ഹാൻഡ് ബോൾ വിളിക്കുകയായിരുന്നു റഫറി. ഇന്ത്യക്ക് അനുകൂലമായ പെനാൽറ്റി. സുനിൽ ഛേത്രിക്ക് തെറ്റിയില്ല. ഇന്ത്യ ഒരു ഗോളിന് മുന്നിൽ. എന്നാൽ 15 മിനിറ്റിന് ശേഷം തായ്ലൻഡ് ഒപ്പം പിടിച്ചു. തീരതോണിന്റെ ഫ്രീ കിക്ക് ക്യാപ്റ്റൻ ഡാങ്ഡ വലയിലെത്തിച്ചു. 1-1. പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഛേത്രി വീണ്ടും അവതരിച്ചു. ഇത്തവണ ഉദാന്ത നൽകിയ ക്രോസ് ആഷിഖ് ഛേത്രിക്ക് മറിച്ചുകൊടുത്തു. ടോപ്പ് കോർണർ ലക്ഷ്യമാക്കിയുള്ള ഛേത്രിയുടെ ഷോട്ട് വലയിലെത്തി. 2-1. Read More:മെസ്സിയോടുള്ള പ്രണയം കുറച്ചുനേരത്തേക്ക് ആഷിഖ് മറന്നു; സുനിൽ ഛേത്രിക്ക് വേണ്ടി! ആഷിഖിന്റെ മുന്നേറ്റം ഫോട്ടോ: എ.എഫ്.സി 68-ാം മിനിറ്റിൽ ഇന്ത്യയുടെ മൂന്നാം ഗോൾ വന്നു. സുനിൽ ഛേത്രി ഉദാന്തക്ക് പന്ത് കൈമാറുന്നു, ബോക്സിനുള്ളിൽ വട്ടം കറങ്ങിയ ഉദാന്ത ഓടിയെത്തിയ അനിരുദ്ധ് ഥാപ്പയ്ക്ക് പാസ് നൽകി. ഫ്രീയായി നിന്ന ഥാപ്പ പന്ത് വലയിലെത്തിച്ചു. 3-1. 78-ാം മിനിറ്റിൽ ആഷിഖിന് പകരക്കാരനായി ക്രീസിലെത്തിയ ജെജെ ലാൽപെഖുലയുടേതായിരുന്നു അടുത്ത ഊഴം. കളത്തിലിറങ്ങി നാല് മിനിറ്റിനുള്ളിൽ ജെജെ ലക്ഷ്യം കണ്ടു. പത്തുമാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ജഴ്സിയിൽ ജെജെയുടെ ഗോൾ. അതോടെ ഗോൾനില 4-1 LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Higlights: AFC Asia Cup Football India vs Thailand Live Blog


from mathrubhumi.latestnews.rssfeed http://bit.ly/2Qr8aiZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages