അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന് 14 ഏക്കർ ഭൂമികൂടി അനുവദിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 7, 2019

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിന് 14 ഏക്കർ ഭൂമികൂടി അനുവദിച്ചു

ദുബായ്: അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിനായി പതിനാല് ഏക്കർ ഭൂമികൂടി അനുവദിച്ചു. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ച് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പതിമൂന്ന് ഏക്കർ സ്ഥലം അൽ റഹ്ബ പ്രദേശത്ത് അനുവദിച്ചിരുന്നു. ഇതിനോടുചേർന്നുള്ള 14 ഏക്കർ കൂടിയാണ് വീണ്ടും കിരീടാവകാശി അനുവദിച്ചിരിക്കുന്നതെന്ന് ക്ഷേത്ര നിർമാണച്ചുമതലയുള്ള പ്രസ്ഥാനമായ ബാപ്സ് സ്വാമി നാരായൺ സംസ്ത ഭാരവാഹികൾ അറിയിച്ചു. ഗുരുധർമ പരിപാലന സമിതി ഭാരവാഹികളുമായുള്ള ചർച്ചയ്ക്കിടയിലാണ് ബാപ്സ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്. യു.എ.ഇ. പ്രഖ്യാപിച്ച സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമെന്നും ഇതിന് നന്ദി അറിയിച്ചതായും ബാപ്സ് അധികൃതർ അറിയിച്ചു. ഗുരുധർമ പരിപാലന സമിതി പ്രതിനിധികളായ സ്വാമി ഗുരുപ്രസാദ്, മനോഹർ, അനിൽ, ബി.ജെ.പി. എൻ.ആർ.ഐ. സെൽ പ്രതിനിധി സജീവ് പുരുഷോത്തമൻ, ചന്ദ്രപ്രകാശ് എന്നിവരും ബാപ്സ് ഭാരവാഹികളുമായുള്ള ചർച്ചയിൽ പങ്കെടുത്തു.


from mathrubhumi.latestnews.rssfeed http://bit.ly/2AxVzp7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages