തോപ്പുംപടി: വീട്ടിലിരിക്കുകയായിരുന്ന യുവാവ് ലഹരിക്കടിപ്പെട്ടയാളുടെ കുത്തേറ്റു മരിച്ചു. തോപ്പുംപടി, വാലുമ്മേൽ ഈസ്റ്റ്, അഞ്ജലി ജങ്ഷനു സമീപം കോണോത്ത് ഹൗസിൽ സുമേഷ് (33) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വാലുമ്മേൽ, നികത്തിൽ ഹൗസിൽ, സുബ്രഹ്മണ്യനെ (40) പോലീസ് പിടികൂടി. കൈക്ക് പരിക്കേറ്റ പ്രതിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പകൽ മൂന്നരയോടെ സുമേഷിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഇടയ്ക്കിടെ അക്രമാസക്തനാകുന്ന പ്രതി രാവിലെ മുതൽ അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയോടിയ ഇയാൾ, സുമേഷിന്റെ വീട്ടിൽ കടന്ന് ഇവിടെയുണ്ടായിരുന്ന കത്തിയെടുത്ത് രണ്ടാം നിലയിലേക്ക് കയറി സുമേഷിന്റെ കഴുത്തിനു കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയുണ്ടായ പിടിവലിയിലാണ് സുബ്രഹ്മണ്യന്റെ കൈക്ക് പരിക്കേറ്റതത്രെ. വാലുമ്മേൽ കോളനിയിൽ താമസിക്കുന്ന പ്രതി അടുത്തിടെയാണ് അഞ്ജലി ജങ്ഷനിൽ വാടകയ്ക്ക് താമസം തുടങ്ങിയത്. ലഹരിക്കടിപ്പെടുന്ന ഇയാൾ ഇടയ്ക്കിടെ അക്രമാസക്തനാകാറുണ്ടെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് മാനസികാസ്ഥാസ്ഥ്യമുള്ളതായും പോലീസ് പറഞ്ഞു. ഇയാളെ തോപ്പുംപടി പോലീസ് പല തവണ കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണർ വിജയൻ, തോപ്പുംപടി എസ്.ഐ. സി. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. Content Highlight: young man killed by drug addict neighbors
from mathrubhumi.latestnews.rssfeed http://bit.ly/2LOIook
via
IFTTT
No comments:
Post a Comment