ന്യൂഡൽഹി: സ്ത്രീകൾ ബഹിരാകാശത്തുവരെ പോകുന്നു; പിന്നെന്തുകൊണ്ട് ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചുകൂടാ? ശബരിമലയിലെ യുവതീപ്രവേശത്തെ എതിർക്കുന്നവരോട് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റേതാണ് ചോദ്യം. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധിയെ ബി.ജെ.പി. എതിർത്തിട്ടുണ്ടാകാം; എന്നാൽ, കേന്ദ്രസർക്കാർ അതിൽ ഇടപെട്ടിട്ടില്ല. സുപ്രീംകോടതി വിധിക്കുശേഷം രണ്ടുയുവതികളെങ്കിലും അവിടെ പ്രവേശിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽനിന്ന് സർക്കാർ അവരെ തടയുന്നുണ്ടോ? ലോക് ജൻശക്തി പാർട്ടി അധ്യക്ഷൻകൂടിയായ പസ്വാൻ പ്രതികരിച്ചു. “അയോധ്യയിലെ രാമക്ഷേത്രവിഷയത്തിൽ എല്ലാ മതവിഭാഗക്കാരും സുപ്രീംകോടതിവിധി അംഗീകരിക്കണം. വിധി വരുന്നതുവരെ കാത്തിരിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞാൽപ്പിന്നെ സംശയത്തിന്റെ ആവശ്യമില്ല. ഓർഡിനൻസ് വേണമെന്ന ആവശ്യത്തെ ഞാൻ പിന്തുണക്കില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ വിഷയത്തിൽ പ്രതികരിക്കണം” -പസ്വാൻ ആവശ്യപ്പെട്ടു. content highlights:ram vilas paswan on sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2VqPUu2
via
IFTTT
No comments:
Post a Comment