ബംഗാളി പ്രധാനമന്ത്രിയാകുമെങ്കില്‍ അത് മമത തന്നെ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

ബംഗാളി പ്രധാനമന്ത്രിയാകുമെങ്കില്‍ അത് മമത തന്നെ: ബിജെപി സംസ്ഥാന അധ്യക്ഷന്‍

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന പരാമർശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂലിനെതിരെ സംസ്ഥാനത്ത് പ്രതിപക്ഷമായി പോരാടുമ്പോഴാണ് ബിജെപി കേന്ദ്രങ്ങളെ പോലും ഞെട്ടിച്ച പരാമർശം ഘോഷിൽ നിന്ന് വന്നത്. ഒരു ബംഗാളി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെങ്കിൽ അതിന് ഏറ്റവും സാധ്യത മമതയ്ക്കാണ്. അവർ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സ്വപ്നം കാണുന്നുണ്ട്. ആ പദവിയിൽ അവർക്ക് നന്നായി പ്രവർത്തിക്കാൻ കഴിയും-മമതയ്ക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടായിരുന്നു ഘോഷിന്റെ പരാമർശം. പക്ഷേ 2019 ലും മോദി തന്നെ രാജ്യത്തെ നയിക്കും. അതാണ് യാഥാർഥ്യം-അദ്ദേഹം കൂട്ടിച്ചേർത്തു. ജ്യോതി ബസുവായിരുന്നു പ്രധാനമന്ത്രിയാകേണ്ട ആദ്യ ബംഗാളുകാരൻ. പക്ഷേ സിപിഎം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല. അടുത്ത സാധ്യത മമതയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാത്തേക്ക് പ്രണബ് മുഖർജിയെ എതിർത്ത മമതയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ബംഗാളിലെ ജനങ്ങൾ ഓർക്കുന്നുണ്ട് അവർ പ്രണബ് ദാ പ്രസിഡന്റാകുന്നത് തടയാൻ നോക്കിയത്-ഘോഷ് പറഞ്ഞു. Content Highlights:Bengali Has Chance To Be PM,Mamata Banerjee


from mathrubhumi.latestnews.rssfeed http://bit.ly/2QtdaUu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages