രാഹുലിനെക്കൊണ്ട് ഒന്നും സാധിക്കില്ല; പ്രിയങ്കയുടെ സഹായം തേടിയത് നല്ലകാര്യം- സുമിത്ര മഹാജന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 25, 2019

രാഹുലിനെക്കൊണ്ട് ഒന്നും സാധിക്കില്ല; പ്രിയങ്കയുടെ സഹായം തേടിയത് നല്ലകാര്യം- സുമിത്ര മഹാജന്‍

ന്യൂഡൽഹി: പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയപ്രവേശനത്തിൽ പ്രതികരണവുമായി ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ നിയമിച്ചതിലൂടെ തനിക്ക് ഒറ്റയ്ക്ക് രാഷ്ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമ്മതിക്കുകയായിരുന്നെന്ന് സുമിത്ര പറഞ്ഞു. പ്രിയങ്ക നല്ല സ്ത്രീയാണ്. രാഷ്ട്രീയം തനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്ന് രാഹുൽ അംഗീകരിക്കുകയായിരുന്നു. അതിനാലാണ് പ്രിയങ്കയുടെ സഹായം തേടിയത്. അതൊരു നല്ല കാര്യമാണ്- സുമിത്ര പറഞ്ഞു. ബുധനാഴ്ചയാണ് കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചത്. പ്രിയങ്കയുടെ നിയമനത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. Lok Sabha Speaker Sumitra Mahajan: She (Priyanka Gandhi Vadra) is a good woman, & Rahul Ji has accepted he can't do politics all alone, and for that he is taking Priyanka's help. It is a good thing. pic.twitter.com/0ztrXx2OjL — ANI (@ANI) January 24, 2019 content highlights:loksabha speaker sumitra mahajan on priyanka gandhis poliical entry


from mathrubhumi.latestnews.rssfeed http://bit.ly/2sIl6rt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages