വ്യാജ ഗ്രൂപ്പുകളും പേജുകളും നിർത്താനൊരുങ്ങി സോഷ്യൽ മീഡിയാ സ്ഥാപനമായ ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി മാർഗനിർദേശങ്ങളുടെ ലംഘനം നടത്താത്ത ഗ്രൂപ്പുകൾ ആണെങ്കിൽ പോലും വ്യാജമായവ നീക്കം ചെയ്യുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഫെയ്സ്ബുക്ക് പേജുകളിലെ നയവിരുദ്ധമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് നടപടികളും ഫെയ്സ്ബുക്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. കമ്മ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യുമ്പോഴും തെറ്റാണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഉള്ളടക്കങ്ങളുടെ വിതരണം നിയന്ത്രിക്കുമ്പോഴും ആ വിവരം പേജ് ഉടമയ്ക്ക് അറിയാൻ സാധിക്കുന്ന പുതിയ ടാബ് പേജിൽ ഉൾപ്പെടുത്തുമെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. രണ്ട് വിഭാഗങ്ങളായാണ് ഇവ ടാബിൽ ക്രമീകരിക്കുക. വിദ്വേഷ പ്രസംഗം, അക്രമാസക്തമായ ഗ്രാഫിക്സ്, അപമാനിക്കലും കബളിപ്പിക്കലും, നിയന്ത്രിത ഉൽപ്പന്നങ്ങൾ, നഗ്നത, ലൈംഗിക ചേഷ്ടകൾ, ഫെയ്സ്ബുക്കിൽ അനുവദനീയമല്ലാത്ത പരിപാടികളേയും വ്യക്തികളേയും അനുകൂലിച്ചും പ്രകീർത്തിച്ചുമുള്ള പോസ്റ്റുകൾ എന്നിവ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെടും. ഇതുവഴി ഫെയ്സ്ബുക്ക് പേജ് മാനേജർമാരിൽ നിന്നുള്ള മോശം പെരുമാറ്റങ്ങൾ നിയന്ത്രിക്കാനാവുമെന്നാണ് ഫെയ്സ്ബുക്കിന്റെ പ്രതീക്ഷ. Content Highlights:Facebook To Shut Down Fake Pages
from mathrubhumi.latestnews.rssfeed http://bit.ly/2CG0dSf
via
IFTTT
No comments:
Post a Comment