ഗുജറാത്തിലെ ഏറ്റുമുട്ടലുകൾ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

ഗുജറാത്തിലെ ഏറ്റുമുട്ടലുകൾ മുസ്‌ലിങ്ങളെ ലക്ഷ്യമിട്ടായിരുന്നില്ല

ന്യൂഡൽഹി: ഗുജറാത്തിൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന 2002 മുതൽ 2007 വരെ നടന്ന ഏറ്റുമുട്ടലുകൾ മുസ്ലിം തീവ്രവാദികളെ തിരഞ്ഞുപിടിച്ച് നടത്തിയതല്ലെന്ന് ജസ്റ്റിസ് (റിട്ട.) എച്ച്.എസ്. ബേദി സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. പ്രത്യേക ദൗത്യസംഘം അന്വേഷിച്ച 17 ഏറ്റുമുട്ടലുകളിൽ ഒരെണ്ണത്തിൽ മാത്രമാണ് മുസ്ലിം തീവ്രവാദികൾ ഉൾപ്പെട്ടിട്ടുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക ദൗത്യസംഘത്തിന്റെ പ്രവർത്തനം നിരീക്ഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അധ്യക്ഷനാണ് ജസ്റ്റിസ് ബേദി. മൂന്ന് ഏറ്റുമുട്ടലുകൾ വ്യാജമാണെന്ന് കണ്ടെത്തിയ ജസ്റ്റിസ് ബേദി, ഈ കേസുകളിലെ പ്രതികളായ ഒമ്പത് പോലീസുകാരെ വിചാരണ ചെയ്യണമെന്നും നിർദേശിച്ചു. വിചാരണയ്ക്കിടയിൽ മറ്റാർക്കെങ്കിലുമെതിരേ തെളിവുകൾ ലഭിച്ചാൽ അവർക്കെതിരേയും നടപടി സ്വീകരിക്കാം. കാസിം ജാഫർ, ഹാജി ഹാജി ഇസ്മയിൽ, സമീർ ഖാൻ എന്നിവർ കൊല്ലപ്പെട്ട മൂന്ന് ഏറ്റുമുട്ടലുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. മൂന്നുപേരും പോലീസ് കസ്റ്റഡിയിലാണ് മരിച്ചതെന്നു വ്യക്തമാണെന്ന് പറയുന്ന റിപ്പോർട്ട്, മറ്റു 14 ഏറ്റുമുട്ടലുകളിലും പോലീസിന്റെ പങ്ക് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. കസീം ജാഫറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപയും സമീർ ഖാന്റെ കടുംബത്തിന് 10 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-2006 കാലത്തുണ്ടായ വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് 2007-ലാണ് പത്രപ്രവർത്തകൻ ബി.ജി. വർഗീസ്, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ പൊതുതാത്പര്യ ഹർജി നൽകിയത്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ 2012-ൽ സുപ്രീംകോടതി ജസ്റ്റിസ് എച്ച്.എസ്. ബേദിയുടെ അധ്യക്ഷതയിലുള്ള സമിതിയെ നിയോഗിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ സമിതി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. ഇതിനെ ഗുജറാത്ത് സർക്കാർ എതിർത്തെങ്കിലും ഹർജിക്കാർക്ക് പകർപ്പ് നൽകാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. അന്തിമ റിപ്പോർട്ട് സ്വീകരിക്കണമോ, വേണ്ടയോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരിക്കുന്നത്. Content highlights:3 Gujarat Encounters Fake, Says justice hs bedi


from mathrubhumi.latestnews.rssfeed http://bit.ly/2CgyKGJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages