ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനും ചെൽസിക്കും വിജയം. ലിവർപൂൾ എതിരില്ലാത്ത ഒരൊറ്റ ഗോളിന് ബ്രൈറ്റനെ തോൽപ്പിച്ചപ്പോൾ ന്യൂകാസിലിനെതിരെ 2-1നായിരുന്നു ചെൽസിയുടെ വിജയം. രണ്ട് പരാജയങ്ങൾക്ക് ശേഷമാണ് ലിവർപൂൾ വിജയവഴിയിൽ തിരിച്ചെത്തിയത്. 50-ാം മിനിറ്റിൽ മുഹമ്മദ് സല പെനാൽറ്റിയിലൂടെ ലിവർപൂളിനെ വിജയതീരത്തെത്തിക്കുയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ വോൾവ്സിനോടും മാഞ്ചസ്റ്റർ സിറ്റിയോടും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. വിജയത്തോടെ 22 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമതെത്തി. ഒരു മത്സരം കുറച്ചുകളിച്ച സിറ്റിയേക്കാൾ ഏഴു പോയിന്റ് മുന്നിലാണ് ലിവർപൂൾ. കളി തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ പെഡ്രോയിലൂടെ ചെൽസി മുന്നിലെത്തി. ഡേവിഡ് ലൂയിസിന്റെ പാസിൽ നിന്നായിരുന്നു പെഡ്രോയുടെ ഗോൾ. 40-ാം മിനിറ്റിൽ റിച്ചിയുടെ കോർണർ കിക്കിൽ ഹെഡറിലൂടെ ക്ലാർക്ക് ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. 57-ാം മിനിറ്റിൽ ചെൽസിയുടെ വിജയഗോളുമെത്തി. ഹസാർഡിന്റെ പാസിൽ മികച്ച ഫിനിഷിങ്ങിലൂടെ വില്ലിയിൻ ലക്ഷ്യം കണ്ടു. മറ്റു മത്സരങ്ങളിൽ ബേൺലി ഫുൾഹാമിനേയും വാറ്റ്ഫോർഡ് ക്രിസ്റ്റൽ പാലസിനേയും പരാജയപ്പെടുത്തി. ലെസ്റ്റർ സിറ്റിക്കെതിരെ സതാംപ്ടൺ വിജയം കണ്ടു. കാർഡിഫ് സിറ്റിയും ഹഡേഴ്സ്ഫീൽഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. Content Highlights: EPL 2019 Liverpool and Chelsea Win
from mathrubhumi.latestnews.rssfeed http://bit.ly/2snYTyE
via
IFTTT
No comments:
Post a Comment