മലയാളത്തില്‍ ആശംസകളറിയിച്ച് ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ വീഡിയോ തരംഗമാകുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

മലയാളത്തില്‍ ആശംസകളറിയിച്ച് ബഹ്‌റൈന്‍ രാജകുടുംബാംഗത്തിന്റെ വീഡിയോ തരംഗമാകുന്നു

കാസർഗോഡ്: ബഹ്റൈനിലെ പ്രമുഖ രാജകുടുംബാംഗം മലയാളികൾക്ക് പുതുവത്സര ആശംസകളർപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കേരളത്തിലെത്തിയ ശൈഖ നൂറ അൽ ഖലീഫയാണ് കേരളത്തിന്റെ പ്രകൃതിഭംഗിയെയും ആളുകളേയും പ്രശംസിച്ച് മലയാളത്തിൽ പുതുവത്സര ആശംസ നേർന്ന് വീഡിയോ സന്ദേശം നൽകിയത്. അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാസർഗോഡ് സ്വദേശിയായ ബഹ്റൈനിലെ പ്രമുഖ വ്യവസായി അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ശൈഖ നൂറ ബിൻത് ഖലീഫ അൽ ഖലീഫകേരളത്തിലെത്തിയത്. ബഹ്റൈനിലെ പ്രവാസികളുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുകയും പ്രവാസി കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ അതിഥിയായി പങ്കെടുക്കുകയും ചെയ്യാറുണ്ട് ഇവർ. ഞാൻ ഇപ്പോൾ കാസർഗോഡിലാണെന്നും അബ്ദുൽ ലത്തീഫ് ഉപ്പളയുടെ മകളുടെ കല്യാണത്തിന് എത്തിയതാണെന്നും ശൈഖ നൂറ വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോ സന്ദേശം ഇതിനകം നവ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. Content Highlights:Sh. Noora Al Khalifa,new year wishes in malayalam-bahrain


from mathrubhumi.latestnews.rssfeed http://bit.ly/2GZJDCm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages