ദുബായ്: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി ജി.സുധാകരനേയും ശക്തമായ ഭാഷയിൽ വിമർശിച്ച് കെ.മുരളീധരൻ. കേന്ദ്രത്തിൽ യു.പി.എ ഭരണം വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെ മാറ്റാൻ മന്ത്രിക്ക് അവകാശമില്ല. തന്ത്രിയെ ഒരു മന്ത്രി രാക്ഷസനെന്ന് വിളിച്ചത് രാക്ഷസന്റെ മന്ത്രിസഭയിൽ ഇരിക്കുന്നതുകൊണ്ടാവാം. ഇങ്ങനെ സംസ്കാരശൂന്യരായ മന്ത്രിമാരും ധാർഷ്ട്യം നിറഞ്ഞ മുഖ്യമന്ത്രിയും ചേർന്ന് കേരളത്തെ കുരുതിക്കളമാക്കിയെന്നും മുരളീധരൻ പറഞ്ഞു. കേരളത്തെ മൂന്നു ദിവസം നാഥനില്ലാതാക്കി.സംഘർഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ ബാധ്യസ്ഥനായ മുഖ്യമന്ത്രി മനപ്പൂർവം കലാപങ്ങൾക്ക് വഴിയൊരുക്കുകയാണ്. ക്രമസമാധാന നില നിയന്ത്രിക്കാൻ മന്ത്രിമാർക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല. ശബരിമലയിൽ സ്ത്രീകളെ കയറ്റിയത് മുഖ്യമന്ത്രിയുടെ ദുർവാശി മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുള്ള ശ്രമം കൂടിയാണ്. ആർ.എസ്.എസിനെ പ്രകോപിപ്പിച്ച് വിഷയം ആർ.എസ്.എസ് - സി.പി.എം പ്രശ്നമാക്കി മാറ്റാനും അതുവഴി ന്യൂനപക്ഷങ്ങളുടെ വോട്ടുറപ്പിക്കാനുമുള്ള തറ കളിയാണ് മുഖ്യമന്ത്രി കളിക്കുന്നത്. കേരളത്തിൽ യു.ഡി.എഫ് ഭരണമുണ്ടായിരുന്നപ്പോൾ ആർ.എസ്.എസിനെ ഇങ്ങനെ അക്രമം നടത്താൻ അനുവദിച്ചിരുന്നില്ലെന്നും കെ.മുരളീധരൻ പറഞ്ഞു. content highlights:K Muraleedharan criticizes Pinarayi and G sudhakaran on Kerala Violence
from mathrubhumi.latestnews.rssfeed http://bit.ly/2LRfEeA
via
IFTTT
No comments:
Post a Comment