കേരളത്തിലെ നേതാക്കൾ എളിമയുള്ളവരെന്ന് രാഹുൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

കേരളത്തിലെ നേതാക്കൾ എളിമയുള്ളവരെന്ന് രാഹുൽ

കൊച്ചി: കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ എളിമയാണ് പലപ്പോഴും തന്നെ ആകർഷിച്ചിട്ടുള്ളതെന്ന് രാഹുൽ ഗാന്ധി. അന്തരിച്ച നേതാവ് എം.ഐ. ഷാനവാസിന്റെ വസതിയിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇവിടത്തെ നേതാക്കളുടെ വീടുകൾ ചെറുതും സാധാരണവുമാണ്. എന്നാൽ, വടക്കേയിന്ത്യയിൽ പലർക്കുമുള്ളത് കൊട്ടാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള ആനി തയ്യിൽ ലെയ്നിലെ വീട്ടിൽ പത്തുമിനിറ്റിലധികം രാഹുലും സംഘവും ചെലവിട്ടു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്നു. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, ശശി തരൂർ, കെ.വി. തോമസ് എന്നിവർ പിന്നാലെയെത്തി. ഷാനവാസിന്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു. പിതാവിനോടുള്ള കരുതലും ആദരവുമാണ് രാഹുലിന്റെ സന്ദർശനത്തോടെ വെളിപ്പെട്ടിരിക്കുന്നതെന്ന് അമിനാ ഷാനവാസ് പറഞ്ഞു. രാഷ്ട്രീയം ചർച്ചയായില്ലെന്നും അവർ കൂട്ടിച്ചേർത്തു. content highlights:rahul gandhi kerala visit


from mathrubhumi.latestnews.rssfeed http://bit.ly/2MFud5r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages