ഇന്ത്യയില്‍ പാക് ഭീകര സംഘടനയുടെ ആക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് റിപ്പോർട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

ഇന്ത്യയില്‍ പാക് ഭീകര സംഘടനയുടെ ആക്രമണത്തിനും വര്‍ഗീയ കലാപത്തിനും സാധ്യതയെന്ന് റിപ്പോർട്ട്

വാഷിങ്ടൺ: ഇന്ത്യയിൽ തുടരെയുള്ള ഭീകരാക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഇന്റലിജൻസ് ഏജൻസിയുടെ മുന്നറിയിപ്പ്. ഇന്ത്യ കൂടാതെ അയൽരാജ്യമായ അഫ്ഗാനിസ്ഥാനും ഭീകരസംഘടനകളുടെ ലക്ഷ്യമാണെന്ന് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ഡാൻ കോട്സ് അറിയിച്ചു. പാകിസ്താൻ സഹായത്തോടെ പ്രവർത്തിക്കുന്ന സംഘടനകളാണ് ആക്രമണത്തിന് ഒരുങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. 2019 ജൂലൈയിൽ പ്രസിഡന്റ്തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനിൽ താലിബാന്റെ വൻ തോതിലുള്ള ആക്രമണം നടക്കാനിടയുണ്ടെന്ന് ഡാൻ കോട്സ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന ഇന്ത്യയിൽ ഭീകരാക്രമണത്തോടൊപ്പം വർഗീയകലാപങ്ങൾക്കും സാധ്യതയുണ്ടെന്നുംഡാൻ കോട്സ് കൂട്ടിച്ചേർത്തു. പാകിസ്താൻ ഭീകസംഘടനകളെ സ്വാർഥ ലക്ഷ്യങ്ങൾക്ക് ആയുധമായി ഉപയോഗിക്കുകയാണെന്നും കോട്സ് ചൂണ്ടിക്കാട്ടി. രാജ്യസുരക്ഷയ്ക്ക് തലവേദനയായ സംഘടനകളെ ഒഴികെ ബാക്കിയുള്ളവയെ പാകിസ്താൻ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇത്തരം സംഘടനകൾക്ക് പാകിസ്താൻ സുരക്ഷാതാവളമൊരുക്കുകയാണെന്നും കോട്സ് പറഞ്ഞു. താലിബാനെതിരെ യുഎസ് നടപ്പാക്കിയ ഭീകരവിരുദ്ധ ഉദ്യമങ്ങൾ ഈ സംഘടനകൾക്ക് ഇച്ഛാഭംഗമുണ്ടാക്കാനിടയുണ്ടെന്നും തുടർന്ന് തിരിച്ചടികൾ മറ്റു രാജ്യങ്ങൾക്ക് നേരെയുണ്ടാകാനും സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകവ്യാപകമായി ഭീകരസംഘടനാപ്രവർത്തനങ്ങളെ കുറിച്ച് രഹസ്യാന്വേഷണം നടത്തിയതിനെ തുടർന്ന് കണ്ടെത്തിയ നിഗമനങ്ങൾ കോട്സും യുഎസിലെ മറ്റ് പ്രമുഖ ഇന്റലിജൻസ് ഏജൻസികളും സെനറ്റ് സെലക്ട് കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. Content Highlights: Pak-Supported Terror Groups Will Continue Attacks In India:US


from mathrubhumi.latestnews.rssfeed http://bit.ly/2FVN4sl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages