കൊല്‍ക്കത്തയിലെ പ്രതിപക്ഷ റാലി: സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

കൊല്‍ക്കത്തയിലെ പ്രതിപക്ഷ റാലി: സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബിജെപി

കൊൽക്കത്ത: തൃണമുൽ കോൺഗ്രസ് കൊൽക്കത്തയിൽ നടത്തിയ മെഗാറാലിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ബി.ജെ.പി. ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയയ്ക്കുമെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം മുകുൾ റോയ് മാധ്യമങ്ങളോട് പറഞ്ഞു. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ശനിയാഴ്ച നടത്തിയ റാലിക്കായി കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചതെന്ന് ബിജെപി ആരോപിച്ചു. റാലിയോടനുബന്ധിച്ച് സ്ഥാപിച്ച നിരവധി കട്ടൗട്ടുകൾ, ഹോർഡിങ്ങുകൾ എന്നിവയ്ക്കും നൂറു കണക്കിന് വാഹനങ്ങൾ വാടകയ്ക്കെടുത്തതിനും ചെലവഴിച്ച വൻതുകയുടെ സ്രോതസ് വെളിപ്പെടുത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. തൃണമുൽ കോൺഗ്രസ് മുൻകാലങ്ങളിൽ അവഗണിച്ച പല നേതാക്കളുമായും ഇപ്പോൾ സഖ്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിജെപിയെ നേരിടാനുള്ള കരുത്ത് ഈ പാർട്ടികൾക്കില്ല. സംസ്ഥാനത്ത് ജനാധിപത്യ തകർച്ചയുടെ പിന്നിൽ മുഖ്യമന്ത്രി മമതാ ബാനർജിയാണെന്നും റോയ് ആരോപിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നു. പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ നേതൃത്വം ആരിൽ നിക്ഷിപ്തമാണെന്ന് അവർക്ക് തന്നെ അറിയില്ല. അതുകൊണ്ടാണ് പ്രധാനമന്ത്രി സ്ഥാനാർഥിയെ പൊതുതിരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിക്കുമെന്ന് ആവർത്തിക്കുന്നത്. ബംഗാൾ ഒരു പോലീസ് സംസ്ഥാനമായി മാറിയിരിക്കുന്നു. ബിജെപി പ്രവർത്തകർക്കെതിരെയുള്ള ആയുധമായി പോലീസിനേയും സിഐഡിയേയും സംസ്ഥാന സർക്കാർ ഉപയോഗിക്കുകയാണെന്നും മുകുൾ റോയ് ആരോപിച്ചു. Content Highlights: BJP to seek probe in Trinamool Congress rally funds, West Bengal, Trinamul Congress, BJP


from mathrubhumi.latestnews.rssfeed http://bit.ly/2CBj94L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages