പത്തിലൊന്ന്; ന്യൂസീലന്‍ഡ് പര്യടനത്തിന് ബുധനാഴ്ച തുടക്കം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

പത്തിലൊന്ന്; ന്യൂസീലന്‍ഡ് പര്യടനത്തിന് ബുധനാഴ്ച തുടക്കം

നേപ്പിയർ (ന്യൂസീലൻഡ്): ഓസ്ട്രേലിയയിൽ ക്രിക്കറ്റ് പരമ്പര അതിഗംഭീരമായി അവസാനിപ്പിച്ച ഇന്ത്യൻ ടീം അടുത്ത പരീക്ഷണത്തിന് പാഡുകെട്ടുന്നു. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള അവസാനത്തെ നിർണായക പരമ്പര ന്യൂസീലൻഡിൽ ബുധനാഴ്ച തുടങ്ങും. ന്യൂസീലൻഡിൽ ചൊവ്വാഴ്ച വൈകീട്ട് ഡേ- നൈറ്റ് മത്സരമാണ് നടക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 മുതലാണ് മത്സരം. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളുണ്ട്. തുടർന്ന് മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും. ലോകകപ്പിന്റെ റിഹേഴ്സൽ ആയതിനാൽ ഇക്കുറി ന്യൂസീലൻഡ് പര്യടനത്തിൽ ടെസ്റ്റ് മത്സരമില്ല. കപ്പിലേക്കുള്ള ദൂരം ലോകകപ്പ് നേടാൻ സാധ്യതയുള്ള രണ്ടുടീമുകളുടെ പോരാട്ടമാണിത്. ഏകദിന റാങ്കിങ്ങിൽ ഇപ്പോൾ ഇന്ത്യ രണ്ടാം സ്ഥാനത്തും ന്യൂസീലൻഡ് മൂന്നാംസ്ഥാനത്തുമാണ്. ലോകകപ്പിന്റെ ആതിഥേയരായ ഇംഗ്ലണ്ടാണ് ഒന്നാംറാങ്കിലുള്ളത്. കരുത്തോടെ ഇന്ത്യ ഓസ്ട്രേലിയൻ ടീമിനെ അവരുടെ മണ്ണിൽ ടെസ്റ്റ്, ഏകദിന പരമ്പരകളിൽ മുട്ടുകുത്തിച്ച ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ന്യൂസീലൻഡിലെത്തുന്നത്. ഓൾറൗണ്ട് മികവിലാണ് ഓസ്ട്രേലിയൻ ടീമിനെ ആധികാരികമായി മറികടന്നത്. മധ്യനിരയിൽ മുൻ നായകൻ ധോനി ഫോമിലേക്കുയർന്നത് ടീമിന്റെ ശക്തികൂട്ടും. ഇന്ത്യയുമായി അവസാനം കളിച്ച രണ്ട് പരമ്പരകളിലും ന്യൂസീലൻഡിന് തോൽവിയായിരുന്നു. രണ്ടുവട്ടവും ഇന്ത്യയിലായിരുന്നു കളി. 2017-18 സീസണിൽ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1-ന് ജയിച്ചപ്പോൾ 2016-17 സീസണിൽ 3-2-നായിരുന്നു ഇന്ത്യൻ ജയം. എന്നാൽ, 2013-14 സീസണിൽ ന്യൂസീലൻഡിൽ പര്യടനം നടത്തിയപ്പോൾ 4-1 ന് കിവികൾ ജയിച്ച ചരിത്രവുമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേ ഏകദിന പരമ്പരയിൽ വിശ്രമം കിട്ടിയ ജസ്പ്രീത് ബുംറ ന്യൂസീലൻഡിലും ഇല്ല. ഭുവനേശ്വർ കുമാർ, ഷമി, സിറാജ്, ഖലീൽ അഹമ്മദ്, മുഹമ്മദ് ശിറാജ് എന്നീ പേസർമാരും യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നീ സ്പിന്നർമാരും ടീമിലുണ്ട്. ഓസീസിനെതിരായ അവസാന ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഓൾറൗണ്ടർ വിജയ് ശങ്കറും അരങ്ങേറ്റത്തിന് അവസരം കാത്ത് ടോപ് ഓർഡർ ബാറ്റ്സ്മാൻ ശുഭമാൻ ഗില്ലും ടീമിലുണ്ട്. Content Highlights: India vs New Zealand India's Chance to Set a Few Records Straight in New Zealand


from mathrubhumi.latestnews.rssfeed http://bit.ly/2W6ueDR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages