നടപ്പിലായത് മുഖ്യമന്ത്രിയുടെ വാശി, കേരളമാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും- ചെന്നിത്തല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

നടപ്പിലായത് മുഖ്യമന്ത്രിയുടെ വാശി, കേരളമാകെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും- ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിലൂടെ മുഖ്യമന്ത്രിയുടെ വാശിയാണ് നടപ്പിലായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും ചെന്നിത്തല പ്രതികരിച്ചു. ഗുരുതരമായ പ്രശ്നമാണിത്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ വാശി നടപ്പായി. ഭക്തരുടെ മനസ്സ് വേദനിപ്പിക്കുന്ന നടപടിയാണിത്. ഈ സ്ത്രീകളെ ആരാണ് അവിടെ എത്തിച്ചത്. ഇത്രയും ദിവസം ഇവർ എവിടെയായിരുന്നു. ഇവർ പോലീസ് കസ്റ്റഡിയിലായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് ഇവരെ എത്തിച്ചത്. ആചാര ലംഘനം നടത്തുക എന്നത് സർക്കാരിന്റെ വാശിയാണ്. ഹർജി പരിഗണിക്കാനിരിക്കെയുള്ള നടപടി ന്യായീകരിക്കാനാവില്ല. ഇരുമുടിക്കെട്ടും വ്രതാനുഷ്ടാനവുമില്ലാതെയാണ് ഇവർ കയറിയിരിക്കുന്നത്. കേരളത്തിലെ വിശ്വാസ സമൂഹത്തെ ആക്ഷേപിക്കുകയാണ്. അവിശ്വാസികൾ വിശ്വാസികളെ തകർക്കാനായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. ശബരിമല നടയടച്ചത് നൂറ്ശതമാനം ശരിയാണ്. തന്ത്രിയാണ് ആ തീരുമാനം എടുക്കേണ്ടത്. കോടിയേരിയും കാനവും ഗൂഡാലോചനയുടെ ഭാഗമാണ്. മതിൽ സംഘടിപ്പിച്ചത് ഇതിന് വേണ്ടിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മതിലിൽ പങ്കെടുത്തിട്ടുള്ള മറ്റ് സംഘടനകൾ നിലപാട് വ്യക്തമാക്കണം. ഇന്ന് യു.ഡി.എഫ് നേതൃത്വത്തിൽ കേരളമാകെ പ്രതിഷേധ പ്രകടനം നടത്താൻ ആഹ്വാനം ചെയ്യുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. content highlights:Ramesh Chennithala,sabarimala women entry, udf


from mathrubhumi.latestnews.rssfeed http://bit.ly/2Sxslhg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages