സര്‍ക്കാരിന്റേത് കൊലച്ചതി, ശക്തമായ പ്രതിഷേധമുണ്ടാകും- ശ്രീധരന്‍പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

സര്‍ക്കാരിന്റേത് കൊലച്ചതി, ശക്തമായ പ്രതിഷേധമുണ്ടാകും- ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയെ തകർക്കാർ ആസൂത്രിതമായി സർക്കാർ നടപ്പാക്കിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി മറുപടി പറയേണ്ടിവരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി. എസ്. ശ്രീധരൻപിള്ള. ഈ കൊലച്ചതിക്കെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകർക്കാൻ ഏതു ഹീനമായ കാര്യവും കേരളത്തിലെ ഭരണകൂടം ചെയ്യുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നതാണ്. അക്കാര്യം ഇപ്പോൾ ശരിയായിരിക്കുകയാണ്. സമചിത്തതയോടെ ഈ പ്രശ്നത്തെ വിശ്വാസികൾ കൈകാര്യം ചെയ്യണം. എന്നാൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂടത്തിന്റെ കൊലച്ചിരി മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഭരണാഘടനാനുസൃതമായി പ്രതിഷേധിക്കണം.ശബരിമല കർമസമിതി ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുന്ന പ്രതിഷേധ പരിപാടികളോടൊപ്പം രംഗത്തിറങ്ങണമെന്നും അദ്ദേഹംആഹ്വാനം ചെയ്തു. കോടിയേരി എരിതീയിൽ എണ്ണയൊഴിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ ദുഃഖിക്കേണ്ടിവരും. കോടിയേരിയുടെ തരംതാണ അഭിപ്രായത്തിന് മറുപടി അർഹിക്കുന്നില്ല. വിശ്വാസത്തെ തകർക്കാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ വിജയിക്കാൻ പോകുന്നില്ല. ഈ സർക്കാരിൽനിന്ന് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓർമിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:P S Sreedharan Pillai, Sabarimala Women Entry, BJP


from mathrubhumi.latestnews.rssfeed http://bit.ly/2ApntE2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages