ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നു, അവര്‍ പ്രതിഷേധിച്ചില്ല; പോലീസ് സംരക്ഷണവും നല്‍കി- ബിന്ദു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നു, അവര്‍ പ്രതിഷേധിച്ചില്ല; പോലീസ് സംരക്ഷണവും നല്‍കി- ബിന്ദു

പത്തനംതിട്ട: സ്ത്രീവേഷത്തിൽ തന്നെയാണ് ശബരിമല ദർശനം നടത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ശബരിമല ദർശനം നടത്തിയ ബിന്ദു മാതൃഭൂമിയോട് പ്രതികരിച്ചു. പമ്പയിൽ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച്പോലീസ് സംരക്ഷണം നൽകിയെന്നും അവർ പറഞ്ഞു. "പോലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നും പമ്പയിൽ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിലയ്ക്കലെത്തിയാൽ പൊകാമെന്ന് മുന്നേ സർക്കാർ വാക്ക് നൽകിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. അവർ യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല.പോലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്",ബിന്ദു പറഞ്ഞു 1.30ന് പമ്പയിൽ നിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാൻ സാധിച്ചു. സ്ത്രീ വേഷത്തിൽത്തന്നെയാണ് ദർശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമല ദർശനം നടത്തിയേ മടങ്ങൂവെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. content highlights:Bindu reaction after entering Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2Sx42Qv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages