ഗ്രൂപ്പ് ചാറ്റ്, ലോ ലൈറ്റ് മോഡ്; ഗൂഗിള്‍ ഡ്യുവോയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ഗ്രൂപ്പ് ചാറ്റ്, ലോ ലൈറ്റ് മോഡ്; ഗൂഗിള്‍ ഡ്യുവോയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു

സാൻഫ്രാൻസിസ്കോ: ഗൂഗിളിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ ഡ്യുവോയിൽ ഗ്രൂപ്പ് കോളിങ്, ലോ ലൈറ്റ് മോഡ് എന്നീ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഗൂഗിൾ ഡ്യുവോ അവതരിപ്പിച്ചത് മുതൽ ഉപയോക്താക്കൾ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചറാണ് ഗ്രൂപ്പ് കോൾ. ഒടുവിൽ ആ ഫീച്ചർ ഡ്യുവോയിൽ എത്തുകയാണ്. ആപ്പിൾ ഫോണുകളിലെ ഫെയ്സ്ടൈമിന് സമാനമാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഡ്യുവോയുടേത്. ഫെയ്സ്ടൈമിൽ ഒരു സമയം 32 ആളുകൾക്ക് ഗ്രൂപ്പ് വീഡിയോകോൾ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ ഡ്യവോയിൽ ഒരു സമയം ഏഴ് ആളുകൾക്ക് മാത്രമേ ഗ്രൂപ്പ് കോൾ ചെയ്യാനാവൂ. ഇതിനായി ഉപയോക്താക്കൾ ആദ്യം ഗ്രൂപ്പ് കോൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കോൺടാക്റ്റുകളെ ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. അതിന് ശേഷം അവർക്ക് ഒരേ സമയം പരസ്പരം വീഡിയോ കോൾ ചെയ്യാം. രാത്രി സമയങ്ങളിൽ കൂടുതൽ വ്യക്തതയോടെ വീഡിയോകോൾ ചെയ്യുന്നതിനാണ് ലോ ലൈറ്റ് മോഡ് കൊണ്ടുവരുന്നത്. ഈ ഫീച്ചറുകൾ എപ്പോൾ ഉപയോക്താക്കളിൽ എത്തുമെന്ന് വ്യക്തമല്ല. വാട്സാപ്പ് പോലുള്ള എതിരാളികൾ ഇതിനോടകം ഗ്രൂപ്പ് വീഡിയോകോൾ സൗകര്യങ്ങളിലേക്ക് കടന്നുകഴിഞ്ഞു. ഈ സാഹചര്യത്തിൽ അധികം വൈകാതെതന്നെ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് സാധ്യത.


from mathrubhumi.latestnews.rssfeed http://bit.ly/2Vhgp4W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages