ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാനുള്ള നീക്കമെന്ന് സൂചന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇന്ത്യയ്ക്ക് കൈമാറുന്നത് ഒഴിവാക്കാനുള്ള നീക്കമെന്ന് സൂചന

ന്യൂഡൽഹി: പി.എൻ.ബി തട്ടിപ്പുകേസിൽ പ്രതിയായതിനെത്തുടർന്ന് രാജ്യംവിട്ട മെഹുൽ ചോക്സി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലുള്ള ചോക്സി പാസ്പോർട്ട് ഇന്ത്യൻ ഹൈക്കമ്മീഷന് കൈമാറി. ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) ന്റെ മുംബൈ ശാഖയിൽ കോടികളുടെ തട്ടിപ്പ് നടന്നതായി 2018 ജനുവരിയിലാണ് കണ്ടെത്തിയത്. അനന്തരവനും വ്യവസായിയുമായ നീരവ് മോദിക്കൊപ്പം പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് ചോക്സി ഇന്ത്യ വിട്ടു. ജനുവരിയിൽ ആന്റിഗ്വായ് പൗരത്വം നേടിയ ചോക്സിയോട് ഇരട്ട പൗരത്വം അനുവദിക്കാൻ സാധിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ചികിത്സാർഥമാണ് ചോക്സി 2018 ജനുവരിയിൽ അമേരിക്കയിലേക്ക് പോയത്. തൊട്ടുപിന്നാലെയാണ് തട്ടിപ്പ് പുറത്ത് വന്നത്. Content Highlights: Mehul Choksi, In Antigua, Surrenders Indian Passport, Neerav Modi, PNB Scam


from mathrubhumi.latestnews.rssfeed http://bit.ly/2W95lrg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages