മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍; സഹായം തേടി കുടുംബം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗുരുതരാവസ്ഥയില്‍; സഹായം തേടി കുടുംബം

വഡോദര: വാഹനാപകടത്തിൽ പരിക്കേറ്റ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ നില ഗുരുതരമായി തുടരുന്നു. 1999 മുതൽ രണ്ടു വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച ജേക്കബ് മാർട്ടിനാണ് ഡിസംബർ 28-നുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് വഡോദരയിലെ ആശുപത്രിയിൽ കഴിയുന്നത്. ശ്വാസകോശത്തിനും കരളിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം വെന്റിലേറ്ററിലാണ്. മാർട്ടിൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം തേടുകയാണ് കുടുംബം.സുഹൃത്തുക്കളും ക്രിക്കറ്റ് പ്രേമികളുമെല്ലാം ധനസമാഹരണത്തിനായി രംഗത്തുണ്ട്. ചികിത്സാ ചെലവ് താങ്ങാൻ കഴിയാതെ ഭാര്യ ബി.സി.സി.ഐ ഉൾപ്പെടെയുള്ള സംഘടനകളോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. അടിയന്തിര ധനസഹായമായി ക്രിക്കറ്റ് ബോർഡ് 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ മൂന്നു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. 1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനും ഇടയ്ക്ക് ഇന്ത്യയ്ക്കായി 10 ഏകദിനങ്ങൾ കളിച്ച താരമാണ് ജേക്കബ്. ആഭ്യന്തര മത്സരങ്ങളിൽ റെയിൽവേസിനും ബറോഡയ്ക്കും വേണ്ടികളത്തിലിറങ്ങിയിട്ടുണ്ട്. ബറോഡയെ ആദ്യ രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിച്ചതും ഇദ്ദേഹമായിരുന്നു. 2000-2001 സീസണിൽ റെയിൽവേസിനെ തോൽപ്പിച്ചായിരുന്നു കിരീട നേട്ടം. ആശുപത്രിയിൽ അടയ്ക്കാനുള്ള തുക ഇതിനോടകം തന്നെ 11 ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഒരു ഘട്ടത്തിൽ പണമില്ലാത്തതിനെ തുടർന്ന് ആശുപത്രി മാർട്ടിന് മരുന്ന് നൽകുന്നതു പോലും നിർത്തി വച്ചിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ ഇടപെടലിനു ശേഷമാണ് ചികിത്സ പുനരാരംഭിച്ചത്. Content Highlights: former indian batsman jacob martin on life support


from mathrubhumi.latestnews.rssfeed http://bit.ly/2FO9yuD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages