വിജയത്തിലേക്ക് ബാറ്റെടുത്ത് ഇന്ത്യ; സൂര്യൻ കാഴ്ച മറയ്ക്കുന്നതു കാരണം മത്സരത്തിന് താത്കാലിക ഇടവേള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

വിജയത്തിലേക്ക് ബാറ്റെടുത്ത് ഇന്ത്യ; സൂര്യൻ കാഴ്ച മറയ്ക്കുന്നതു കാരണം മത്സരത്തിന് താത്കാലിക ഇടവേള

നേപ്പിയർ: ന്യൂസീലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ 158 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവറിൽഒരു വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ് ഇന്ത്യ.24 പന്തിൽ11 റൺസെടുത്ത രോഹിത് ശർമയാണ് പുറത്തായത്. ഡഗ് ബ്രെയ്സ്വെല്ലാണ് രോഹിത്തിനെ പുറത്താക്കിയത്.ശിഖർ ധവാൻ (29), ക്യാപ്റ്റൻ വിരാട് കോഹ്ലി (2) എന്നിവരാണ് ക്രീസിൽ.ഒൻപതു വിക്കറ്റും 40 ഓവറും ശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 114റൺസ് കൂടി മതി. അതേസമയം മത്സരം ഇപ്പോൾതാൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സൂര്യപ്രകാശം ബാറ്റ്സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറയ്ക്കുന്നതു കാരണമാണിത്. സാധാരണസ്റ്റേഡിയങ്ങൾവടക്കു–തെക്ക് ദിശയിലാണ് നിർമിക്കുക.ബാറ്റ്സ്മാൻ സൂര്യന് അഭിമുഖമായി വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്നാൽ നേപ്പിയറിലെ മക്ലീൻ പാർക്കിന്റെ നിർമാണം കിഴക്കു–പടിഞ്ഞാറു ദിശയിലാണ്. നേരത്തെ നാലു വിക്കറ്റെടുത്ത കുൽദീപ് യാദവും മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ചേർന്ന് ന്യൂസീലൻഡിനെ 157 റൺസിന് പുറത്താക്കിയിരുന്നു. യൂസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റെടുത്തു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചു നിന്നത്. 81 പന്തിൽ ഏഴു ബൗണ്ടറികളോടെ 64 റൺസെടുത്ത വില്യംസണെ കുൽദീപ് യാദവാണ് പുറത്താക്കിയത്. വില്യംസന്റെ 36-ാം ഏകദിന അർധസെഞ്ചുറിയാണിത്. ന്യൂസീലൻഡ് നിരയിൽ ആറു താരങ്ങൾക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അർധസെഞ്ചുറി കൂട്ടുകെട്ടുപോലുമില്ലായിരുന്നു. മുഹമ്മദ് ഷമിയും യൂസ്വേന്ദ്ര ചാഹലും ചേർന്നാണ് ന്യൂസീലൻഡ് മുൻനിരയെ തകർത്തത്. മാർട്ടിൻ ഗുപ്റ്റിലിനെ (5)യും കോളിൻ മൺറോ (8)യേയും പുറത്താക്കി ഷമി ന്യൂസിലൻഡിനെ ആദ്യം ഞെട്ടിച്ചു. പിന്നാലെ റോസ് ടെയ്ലർ (24), ടോം ലാഥം (11) എന്നിവരെ പുറത്താക്കി ചാഹൽ ആതിഥേയരെ പ്രതിരോധത്തിലാക്കി. 12 റൺസെടുത്ത ഹെന്റി നിക്കോൾസിനെ കോദാർ ജാദവും പുറത്താക്കി. 14 റൺസോടെ മിച്ചൽ സാന്റ്നറെയും ഷമി മടക്കി. ഫെർഗൂസൻ (0), ഡഗ് ബ്രെയ്സ് വെൽ (7) എന്നിവരെ കുൽദീപ് പവലിയനിലെത്തിച്ചു. ട്രെൻഡ് ബോൾട്ടിനെ രോഹിത്തിന്റെ കൈകളിലെത്തിച്ച് കുൽദീപ് ന്യൂസീലൻഡ് ഇന്നിങ്സ് അവസാനിപ്പിച്ചു. ഷമിക്ക് റെക്കോഡ് അതിനിടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് മുഹമ്മദ് ഷമി സ്വന്തമാക്കി. മാർട്ടിൻ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്. വെറും 56 മത്സരങ്ങളിൽ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ വീഴ്ത്തിയിരുന്ന ഇർഫാൻ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. മത്സരത്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് നേട്ടം 102 ആക്കി. നേരത്തെ ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. Content Highlights: india vs new zealand 1st odi at napier


from mathrubhumi.latestnews.rssfeed http://bit.ly/2S1vJDX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages