ഐഎസ് ബന്ധം: മഹാരാഷ്ട്രയില്‍ 17കാരനടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 23, 2019

ഐഎസ് ബന്ധം: മഹാരാഷ്ട്രയില്‍ 17കാരനടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

മുംബൈ: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന്പതിനേഴുകാരൻ അടക്കം ഒമ്പത് പേർ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ മുംബ്റ, താനെ, ഔറംഗബാദ് എന്നിവിടങ്ങളിൽനിന്നാണ് ഇവരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുന്നോടിയായി നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭീകരബന്ധമുള്ളവരെക്കുറിച്ച് സൂചനകൾ ലഭിച്ചത്. പിടിയിലായ ഒമ്പത് പേരെയും കഴിഞ്ഞ മൂന്നാഴ്ചകളായി അന്വേഷണ സംഘം പിൻതുടരുകയായിരുന്നെന്നാണ് റിപ്പോർട്ട്. പിടിയിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ പന്ത്രണ്ടോളം സംഘങ്ങൾ കഴിഞ്ഞ രാത്രിയിൽ അഞ്ചിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഒമ്പത് പേർ പടിയിലായത്. രാസവസ്തുക്കൾ, സ്ഫോടകവസ്തുക്കൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡ്രൈവുകൾ, സിം കാർഡുകൾ, ആസിഡ്, കത്തികൾ തുടങ്ങിയ പിടിയിലായവരിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. Content Highlights:nine Arrested In Maharashtra, Links To ISIS, Maharashtra Anti-Terror Squad


from mathrubhumi.latestnews.rssfeed http://bit.ly/2sIvVd0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages