ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ ദർശനം നടത്തി. നേരത്തെ ദർശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിൻവാങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവുമാണ് പുലർച്ചെ 3.30ഓടെ ദർശനം നടത്തിയത്. സ്ത്രീകൾ ദർശനം നടത്തുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യുവതികൾക്ക്സംരക്ഷണം നൽകിയതായി പോലീസ് വ്യക്തമാക്കി. നേരത്തെ ഈ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുർഗയും ശബരിമല ദർശനത്തിനെത്തിയത്. എന്നാൽ കടുത്ത പ്രതിഷേധം കാരണം ഇവർ തിരിച്ചിറങ്ങുകയായിരുന്നു. പോലീസ് സംരക്ഷണയിലാണ് ദർശനം നടത്തിയതെന്നുംപമ്പയിൽ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള പാതയിൽ ഏതാനും ഭക്തർ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തർ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ.പോലീസ് പിൻതിരിപ്പിക്കാൻ ശ്രമം നടത്തിയില്ല. പതിനെട്ടാംപടി വഴിയല്ല, വിഐപി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയത്. 1.30ന് പമ്പയിൽനിന്ന് പുറപ്പെട്ടു. 3.30 സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാൻ സാധിച്ചു. സ്ത്രീ വേഷത്തിൽത്തന്നെയാണ് ദർശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. Content Highlights: Sabarimala Women Entry, Kanakadurga, Bindu, Sannidhanam


from mathrubhumi.latestnews.rssfeed http://bit.ly/2BQvn9c
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages