ആലപ്പുഴ: കരിമണൽ ഖനന വിഷയത്തിൽ സർക്കാരിനും ഖനനം നടത്തുന്ന ഐ ആർ ഇക്കും ഹൈക്കോടതി നോട്ടീസയച്ചു. ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനനം അനധികൃതമാണെന്ന് ഉന്നയിച്ച് ആലപ്പാട് സ്വദേശിയാണ് ഹെക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഖനനം തടയണമെന്ന് ആവശ്യപ്പെടുന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽമുല്ലക്കര രത്നാകരൻ ചെയർമാനായ പരിസ്ഥിതി ആഘാത സമിതിനടത്തിയ പഠന റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ഈ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പാലിക്കാതെ അനധികൃതമായി നടത്തുന്ന ഖനനം അടിയന്തിരമായി നിർത്തിവെക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. ആഘാതത്തെക്കുറിച്ച് കേന്ദ്രപരിസ്ഥിതിമന്ത്രാലയവുംറിമോട്ട് സെൻസിങ് ഏജൻസിയുംപഠനം നടത്തി റിപ്പോർട്ട് നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. Content Highlights:Alappad Mining; HighCourt Send Notice To Government
from mathrubhumi.latestnews.rssfeed http://bit.ly/2Ma0zF8
via
IFTTT
No comments:
Post a Comment