ഗോരഖ്പുരില്‍ ബിജെപിയെ തോല്‍പ്പിച്ച നിഷാദ് പാര്‍ട്ടി മഹാസഖ്യം വിട്ട് എന്‍ഡിഎ ക്യാമ്പിലേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ഗോരഖ്പുരില്‍ ബിജെപിയെ തോല്‍പ്പിച്ച നിഷാദ് പാര്‍ട്ടി മഹാസഖ്യം വിട്ട് എന്‍ഡിഎ ക്യാമ്പിലേക്ക്

ന്യൂഡൽഹി: ഉത്തർപ്രപദേശിലെ ഗോരഖ്പുരിൽ ബിജെപിയെ പരാജയപ്പടുത്തിയ നിഷാദ് പാർട്ടി എൻഡിഎ പാളയത്തിലേക്ക്. യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടർന്ന് ഗോരഖ്പൂരിലെ പാർലമെന്റ് സീറ്റ് ഒഴിഞ്ഞിരുന്നു. ഈ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന്റെ ഭാഗമായി നിന്ന നിഷാദ് പാർട്ടി ബിജെപിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാസഖ്യം വിട്ട് ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ് നിഷാദ് പാർട്ടി. പാർട്ടി തലവൻ സഞ്ജയ് നിഷാദ്, സഞ്ജയ് നിഷാദിന്റെ മകനും ഗോരഖ്പുരിലെ എംപിയുമായ പ്രവീൺ എന്നിവർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി. ഗോരഖ്പുരിൽ നിന്ന് പ്രവീൺ മത്സരിച്ചത് നിഷാദ് പാർട്ടിക്ക് പകരം സമാജ്വാദി പാർട്ടിയുടെ ചിഹ്നത്തിലായിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ ഇത്തവണ നിഷാദ് പാർട്ടിയുടെ ചിഹ്നത്തിൽ ഇവിടെ മത്സരിക്കാനാണ് ഇവർ ആഗ്രഹിച്ചത്. എന്നാൽ സമാജ്വാദി പാർട്ടി അംഗീകരിച്ചില്ല. ഇതാണ് നിഷാദ് പാർട്ടിയെ ചൊടിപ്പിച്ചത്. സ്വന്തം ചിഹ്നത്തിൽ പോലും മത്സരിക്കാൻ സാധിക്കാത്ത പാർട്ടിയിൽ നിന്ന് അണികൾ കൊഴിഞ്ഞുപോകുമെന്ന ഘട്ടം വന്നപ്പോഴാണ് മഹാസഖ്യത്തിൽ നിന്ന് പുറത്തുപോകാൻ നിഷാദ് പാർട്ടി തീരുമാനിച്ചത്. ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച വലിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായെങ്കിലും ബിജെപിയോ നിഷാദി പാർട്ടിയോ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പുറത്തുപറഞ്ഞിട്ടില്ല. രണ്ടുദിവസം മുമ്പ് നിഷാദ് പാർട്ടി നടത്തിയ പത്രസമ്മേളനത്തിൽ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചൂടാറുന്നതിന് മുമ്പേയാണ് മുന്നണിമാറ്റം നടക്കാനൊരുങ്ങുന്നത്. Content Highlights:Nishad Party that foil BJP win in Gorakhpur seat may join NDA


from mathrubhumi.latestnews.rssfeed https://ift.tt/2CKzpBr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages