ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശത്തിനെതിരായ റിട്ട് ഹർജികളും സംസ്ഥാന സർക്കാരിന്റെ പരാതികളും ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സ്ത്രീപ്രവേശവിധി ചോദ്യംചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കിയശേഷമേ റിട്ട് ഹർജികൾ കേൾക്കൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ, ഫെബ്രുവരി എട്ടിന് റിട്ട് ഹർജികൾ കേൾക്കണമെങ്കിൽ അതിനുമുമ്പായി പുനഃപരിശോധനാ ഹർജികളിൽ തീർപ്പുണ്ടാവണം. പുനഃപരിശോധനാ ഹർജികൾ ചൊവ്വാഴ്ച കേൾക്കാൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും അഞ്ചംഗബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാൽ കേസ് പരിഗണിക്കില്ല. അവധി എന്നുവരെയാണെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ അമ്പതോളം പുനഃപരിശോധനാ ഹർജികൾ എന്നു കേൾക്കുമെന്നും പറയാനാവില്ല. റിട്ട് ഹർജികളും സംസ്ഥാനസർക്കാരിന്റെ ഹർജികളും ഫെബ്രുവരി എട്ടിന് പരിഗണിക്കുമെന്ന് സുപ്രീംകോടതി വെബ്സൈറ്റിൽ കാണുന്നുണ്ട്. കംപ്യൂട്ടർ നിയന്ത്രിത സംവിധാനമാണ് അറിയിപ്പിറക്കുന്നത് എന്നതിനാൽ അങ്ങനെതന്നെ സംഭവിക്കുമെന്ന് ഉറപ്പില്ല. നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ പ്രസിഡന്റ് ഷൈലജാ വിജയൻ, വിശ്വഹിന്ദു പരിഷത് സംസ്ഥാന പ്രസിഡന്റ് എസ്. ജയരാജ് കുമാർ, ചെന്നൈ സ്വദേശി ജി. വിജയകുമാർ, അഖില ഭാരതീയ മലയാളീ സംഘ് എന്നിവരാണ് റിട്ട് ഹർജികൾ നൽകിയത്. ശബരിമല സ്ത്രീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലനിൽക്കുന്ന വിവിധ കേസുകൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്നും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കെതിരേയുമാണ് സംസ്ഥാനസർക്കാരിന്റെ ഹർജികൾ. ഇവയും ഫെബ്രുവരി എട്ടിന് പരിഗണിക്കുന്നതായാണ് സുപ്രീംകോടതി വെബ്സൈറ്റിൽ കാണുന്നത്. വിധി നടപ്പാക്കാൻ സാവകാശംതേടി തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജി എന്നു പരിഗണിക്കുമെന്ന് വ്യക്തമല്ല. Content Highlights:Supreme Court will hear Sabarimala writ plea on February 8
from mathrubhumi.latestnews.rssfeed http://bit.ly/2FNfunI
via
IFTTT
No comments:
Post a Comment