ന്യൂഡൽഹി: 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന യു.എസ് ഹാക്കറുടെ അവകാശവാദത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ.ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നുംഉന്നയിച്ച ഹാക്കർക്കെതിരെ നിമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വർത്താ കുറിപ്പിൽ വ്യക്തമാക്കി ഏതെങ്കിലും തരത്തിലുള്ള വയർലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങൾ ഹാക്കിങ് നടത്താൻ കഴിയാത്തതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്നിക്കൽ എക്സ്പേർട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കി. കേന്ദ്ര മന്ത്രി അരുൺ ജെറ്റ്ലിയും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി. റഫാലിന് ശേഷമുള്ള മറ്റൊരു വലിയ നുണയാണ് ഇതെന്നായിരുന്നു ജെറ്റ്ലിയുടെ പ്രതികരണം. ലണ്ടനിൽ ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കർ സയിദ് ഷുജയുടെ വെളിപ്പെടുത്തലുണ്ടായത്. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനിൽ കൃത്രിമം നടത്തിയെന്നും ഇയാൾ ആരോപിച്ചിരുന്നു. 2014ൽ വാഹനാപകടത്തിൽ മരിച്ച മുതിർന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് അറിവുള്ളിതിനാലാണെന്നും യുഎസ് ഹാക്കർ ആരോപിച്ചു. content highlights:Election Commission, electronic voting machine,hacker
from mathrubhumi.latestnews.rssfeed http://bit.ly/2FGmqUm
via
IFTTT
No comments:
Post a Comment